ദുബായ് മാര്‍ത്തോമാ യുവജന സഖ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Sunday, August 18, 2019 3:26 PM IST
ദുബായ്: മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ സ്വതന്ത്രദിനം ആഘോഷിച്ചു. പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ ഫസ്‌ലു റഹ്മാന്‍ ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ യുവജനസഖ്യം പ്രസിഡന്റ് റവ. ചെറിയാന്‍ വര്‍ഗ്ഗീസ്, ഇടവക വികാരി റവ. സിജു സി. ഫിലിപ്പ് മാര്‍ത്തോമ യുവജനസഖ്യം ജനറല്‍ സെക്രട്ടറി റവ. ജോണ്‍ മാത്യു സി. എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

സെക്രട്ടറി ആരോന്‍ അജീഷ്, ട്രഷര്‍ ജെറി ജോര്‍ജ്, ലേഡീസ് സെക്രട്ടറി സ്വീറ്റി ഷിജു , ജോയിന്‍ സെക്രട്ടറി ജോബി ജോസഫ്, എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. കേരളത്തിലെ പ്രളയ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇടവകയിലെ വിവിധ സംഘടനകളുടെ കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള