അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Sunday, August 18, 2019 3:27 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്ര പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.

കോഴിക്കോട് ജില്ലാ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ മുക്കാട്ട് സയ്യിദ് ഉമര്‍ ബാഫഖി തങ്ങളെയും, കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദു കടവത്ത് ചെര്‍ക്കളം അബ്ദുള്ളയെയും, സംസ്ഥാന സെക്രട്ടറി ടി.ടി.ഷംസു ഭാഷ സമരത്തെയും അനുസ്മരിച്ച് പ്രസംഗിച്ചു.സംസ്ഥാന വൈസ്.പ്രസിഡണ്ട് എന്‍.കെ.ഖാലിദ് ഹാജി, സെക്രട്ടറിമാരായ ഷരീഫ് ഒതുക്കുങ്ങല്‍, റസാഖ് അയ്യൂര്‍,കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എ.കെ.മഹ്മൂദ് സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുള്‍ റസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി എഞ്ചി.മുഷ്താഖ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍