പ്ര​ള​യ ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി സാ​ന്ത്വ​ന സ​ന്ധ്യ
Tuesday, August 20, 2019 12:05 AM IST
അ​ബു​ദാ​ബി: പ്ര​ള​യ ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ ​എം​സി​സി ഓ​ഗ​സ്റ്റ് 22 വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ സാ​ന്ത്വ​ന സ​ന്ധ്യ സം​ഘ​ടി​പ്പു​ക്കു​ന്നു.

യു​എ​ഇ​യി​ലെ 25 ഓ​ളം ക​ലാ​കാ​ര·ാ​ർ ഒ​ന്നി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ച​ന്ദ്രി​ക ഡ​യ​റ​ക്ട​ർ മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ്റ്റേ​റ്റ് കെ ​എം​സി​സി നേ​താ​ക്ക​ളാ​യ അ​ഡ്വ. കെ.​വി മു​ഹ​മ്മ​ദ് കു​ഞ്ഞി, പി​കെ അ​ഹ​മ്മ​ദ് ബ​ല്ലാ​ക​ട​പ്പു​റം, അ​ഷ​റ​ഫ് പൊ​ന്നാ​നി, ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലാം ഒ​ഴു​ർ, മ​ല​പ്പു​റം ജി​ല്ലാ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ ഒ​ള​വ​ട്ടൂ​ർ, സെ​ക്ര​ട്ട​റി ഹു​സൈ​ൻ സി​കെ ന​ജ്മു​ദ്ധീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.