കേ​ഫാ​ക് യു​ണി​മ​ണി ഫു​ട്ബാ​ൾ ലീ​ഗ് മാ​മാ​ങ്ക​ത്തി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം
Thursday, August 22, 2019 11:34 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള എ​ക്സ്പാ​റ്റ്സ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ഫാ​ക് യു​ണി​മ​ണി ഫു​ട്ബാ​ൾ ലീ​ഗ് സീ​സ​ണി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം മി​ശ്രി​ഫി​ലെ പ​ബ്ളി​ക് അ​തോ​റി​റ്റി യൂ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് മു​ൻ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ താ​ര​ങ്ങ​ളാ​യ ജാ​സിം യാ​ഖൂ​ബ് , മു​ഹ​മ്മ​ദ് അ​ൽ സാ​യ​ർ, മു​ഹ​മ്മ​ദ് ഖ​ലീ​ൽ ,അ​ബ്ദു​ൽ അ​സീ​സ് ഹ​സ​ൻ, അ​ഡ്മി​നി​സ്ട്രീ​വ് ആ​ൻ​ഡ് ഫി​നാ​ൻ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യ അ​ലി മ​ർ​വി അ​ൽ ഹ​ദി​യ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന കേ​ഫാ​ക് സോ​ക്ക​ർ ലീ​ഗി​ൽ കു​വൈ​ത്തി​ലെ 18 ടീ​മു​ക​ളും മു​പ്പ​ത്തി​യ​ഞ്ച് വ​യ​സി​നു മു​ക​ളി​ലു​ള്ള വെ​റ്റ​റ​ൻ​സ് താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന മാ​സ്റ്റേ​ർ​സ് ലീ​ഗി​ൽ പ​തി​നെ​ട്ട് ടീ​മു​ക​ളും മാ​റ്റു​ര​ക്കും. നി​ല​വി​ലെ ചാ​ന്പ്യ·ാ​രാ​യ സോ​ക്ക​ർ കേ​ര​ള​ക്ക് പു​റ​മെ അ​ൽ ശ​ബാ​ബ് എ​ഫ്.​സി, ബ്ലാ​സ്റ്റേ​സ് കു​വൈ​ത്ത് എ​ഫ്.​സി, ബോ​ഡി സോ​ണ്‍ റൌ​ദ എ​ഫ്.​സി, ബോ​സ്കോ ചാ​ന്പ്യ​ൻ​സ് എ​ഫ്.​സി, സി.​എ​ഫ്.​സി സാ​ൽ​മി​യ,സി​യാ​സ്കോ എ​ഫ്.​സി, സി​റ്റി ക്ലി​നി​ക് ബി​ഗ് ബോ​യ്സ് , കൂ​ള​ന്‍റ് ബ്ര​ദേ​ർ​സ് കേ​ര​ള, ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ർ​സ് , കേ​ര​ള ചാ​ല​ഞ്ചെ​ർ​സ് , കു​വൈ​ത്ത് കേ​ര​ള സ്റ്റാ​ർ​സ്, മാ​ക്ക് കു​വൈ​ത്ത് , സി​ൽ​വ​ർ സ്റ്റാ​ർ എ​ഫ്.​സി, സ്പാ​ർ​ക്സ് എ​ഫ്.​സി , ടി.​എ​സ്എ​ഫ്സി , യു​ണൈ​റ്റ​ഡ് ജോ​ബ്സ് എം​ബി​എ​ഫ്സി, യം​ഗ് ഷൂ​ട്ടേ​ർ​സ് അ​ബ്ബാ​സി​യ എ​ന്നീ ടീ​മു​ക​ൾ ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് മ​ത്സ​രി​ക്കു​ക. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലീ​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ ത​മ്മി​ൽ പ​ത്ത് മി​നി​റ്റ് നീ​ളു​ന്ന പ്ര​ദ​ർ​ശ​ന മ​ത്സ​ര​മു​ണ്ടാ​യി​രി​ക്കും.

ഒ​ന്പ​ത് മാ​സം നീ​ളു​ന്ന സോ​ക്ക​ർ മാ​മാ​ങ്കം എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും വൈ​കി​ട്ട് മൂ​ന്നു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ​യാ​ണ് ന​ട​ക്കു​ക. ഉ​ദ്ഘാ​ട​ന ദി​വ​സം നി​ല​വി​ലെ ചാ​ന്പ്യ·ാ​രാ​യ സോ​ക്ക​ർ കേ​ര​ള മ​ല​പ്പു​റം ബ്ര​ദേ​ർ​സി​നേ​യും റ​ന്ന​ർ​അ​പ്പാ​യ ചാ​ന്പ്യ​ൻ എ​ഫ്സി യം​ഗ് ഷൂ​ട്ടേ​ർ​സി​നേ​യും നേ​രി​ടു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കേ​ഫാ​ക് പ്ര​സി​ഡ​ന്‍റ് ടി.​വി സി​ദ്ധി​ക്ക് ,കേ​ഫാ​ക് വൈ​സ് പ്ര​സി​ഡ​ണ്ട് ബി​ജു ജോ​ണി, റോ​ബ​ർ​ട്ട് , കേ​ഫാ​ക് സെ​ക്ര​ട്ട​റി​മാ​രാ​യ ജ​സ്വി​ൻ, ഹ​നീ​ഫ, അ​ബ്ബാ​സ് വ​യ​നാ​ട് ,പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഷാ​ജ​ഹാ​ൻ എ​ന്നീ​വ​ർ പ​ങ്കെ​ടു​ത്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 99641069,99708812,55916413

‍റിപ്പോർട്ട് :സ​ലിം കോ​ട്ട​യി​ൽ

ിൃശ2019​മൗ​ഴ22​സ​ല​ള​മ​സ​ബൗിൗാ​മി​ശ.​ഷു​ഴ