തിരൂർ മണ്ഡലം യൂത്ത് ലീഗ് സമ്മേളനം അബുദാബിയിൽ
Saturday, September 7, 2019 8:27 PM IST
അബുദാബി : "നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക' എന്ന പ്രമേയവുമായി തിരൂർ മണ്ഡലം മുസ് ലീം യൂത്ത് ലീഗ് സമ്പൂർണ സമ്മേളനത്തിന്‍റെ ഭാഗമായി കെഎംസിസി കമ്മിറ്റി യുഎഇ യിൽ സംഘടിപ്പിക്കുന്ന ഗ്രീൻ എക്സ്പാട്രിയേറ്റ്സ് സുമിത്ത് അബുദാബി ഇന്ത്യൻ ഇസ് ലാമിക് ഓഡിറ്റോറിയത്തിൽ നടന്നു .

തിരൂർ മണ്ഡലം മുസ് ലീം ലീഗ് പ്രസിഡന്‍റ് പി. സൈതലവി മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎംസിസി തിരൂർ മണ്ഡലം പ്രസിഡന്‍റ് ടി.ഇ. വഹാബ് അധ്യക്ഷത വഹിച്ചു. കെ എംസിസി തിരുർ മണ്ഡലം കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി സിദ്ധീഖ് കാലാടി മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി സീനിയർ വൈസ് പ്രസിഡന്‍റ് അസീസ് കാളിയാടൻ ഉപഹാര സമർപ്പണം നടത്തി. തിരൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് പി.വി. സമദ്, ജനറൽ സെക്രട്ടറി എം.പി. മജീദ്, വൈസ് പ്രസിഡന്‍റ് ടി.വി. ജലീൽ വൈരങ്കോട് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. കെ.കെ. അഷറഫ്, നാസർ കുറുകത്താണി, സി.കെ. സമീർ.ആർ. എം. മൊയ്തീൻ കുട്ടി, ടി.പി. അബ്ദുൽ ഖരീം, സി.ബാവ , ഹാരിസ് പാറക്കൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്:ടി.വി. അബ്ദുൾ ജലീൽ