"കാരുണ്യ പ്രവർത്തനത്തിൽ കാലോചിതമായ മാറ്റം അനിവാര്യം'
Monday, September 9, 2019 7:59 PM IST
ദുബായ്: കാലത്തിന്‍റെ മാറ്റങ്ങൾക്കനുസരിച്ച്‌ നാട്ടിലെ പാവപ്പെട്ടവരുടെ ദുരിതം പേറുന്നവരുടെ പ്രശ്നങ്ങൾക്ക് മാറ്റം വന്നിട്ടുണ്ടെന്നും അത്‌ കണ്ടറിഞ്ഞ്‌ റിലീഫ്‌ പ്രവർത്തനങ്ങൾക്ക്‌ കാലോചിതമായ മാറ്റം അനിവാര്യമാണെന്നും മുസ് ലിം ലീഗ് ദേശീയ കൗൺസിലറും കെഎംസിസി നാഷണൽ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയർമാനുമായ യഹ്യ തളങ്കര. ദുബായ് കെഎംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റിയുടെ ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നും നേരായ വഴിയിലേ കെഎംസിസി പ്രവർത്തകർ ചലിക്കാവൂ എന്നും നേതാക്കളുടെ വീഴ്ചകൾ ചൂണ്ടി കാണിക്കുമ്പോൾ വാക്കുകൾ അതിർ വരമ്പുകൾ കടക്കരുതെന്നും വിഭാഗീയ പ്രവർത്തനങ്ങൾക്ക്‌ പ്രവർത്തകർ കൂട്ടു നിൽകരുതെന്നും അത്‌ സംഘടനയെ ക്ഷയിപ്പിക്കുകയേ ചെയ്യൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ് ലിം ലീഗ് കാസർഗോഡ് മുൻസിപ്പൽ പ്രസിഡന്‍റും കാസർഗോഡ് നഗരസഭാ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ:വി.എം.മുനീർ മുഖ്യാതിതിയായിരുന്നു.യോഗം പ്രസിഡന്റ് ഫൈസൽ മുഹ്‌സിൻ അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്റ് ഹസൈനാർ തൊട്ടും ഭാഗം, ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ് ചെർക്കള,കാസറഗോഡ് ജില്ലാ പ്രസിഡന്‍റ് അബ്ദുല്ല ആറങ്ങാടി,ജനറൽ സെക്രട്ടറി സലാം കന്നിപ്പാടി,ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മേട്ടമേൽ,കാസർഗോഡ് മണ്ഡലം പ്രസിഡന്‍റ് ഫൈസൽ പട്ടേൽ, പി.ഡി നൂറുദ്ദീൻ ,സലിം ചേരങ്കൈ, ഖലീൽ പതിക്കുന്നിൽ, സത്താർ ആലംപാടി, സുബൈർ അബ്ദുല്ല,സഫ്‌വാൻ അണങ്കൂർ, സിദ്ദിഖ് ചൗക്കി,സുഹൈൽ കോപ്പാ ,ഗഫൂർ പള്ളിക്കൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹസ്കർ ചൂരി സ്വാഗതവും മുഹമ്മദ് കഴിയറാകം പ്രാർത്ഥനയും ഗഫൂർ ഊദ് നന്ദിയും പറഞ്ഞു.