അബുദാബിയിൽ തിരൂർ മണ്ഡലം മുസ് ലിം യൂത്ത് ലീഗ് സമ്പൂർണ സമ്മേളനത്തിന് തുടക്കമായി
Monday, September 9, 2019 8:03 PM IST
അബുദാബി: സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 27 വരെ നീണ്ടു നിൽക്കുന്ന തിരൂർ മണ്ഡലം മുസ് ലിം യൂത്ത് ലീഗ് സമ്പൂർണ സമ്മേളനത്തിന്‍റെ പ്രഥമ സെഷനായ "ഗ്രീൻ എക്സ്പാട്രിയേറ്റ് സുമിത്തി' ന് അബുദാബിയിൽ തുടക്കം കുറിച്ചു. വരും ദിനങ്ങളിൽ യുഎഇ ലെ വിവിധ എമിറേറ്റുകളിൽ പ്രവാസി സംഗമങ്ങൾ നടക്കും.

യുഎഇ കെഎംസിസി തിരൂർ മണ്ഡലം കോഓർഡിനേഷൻ കമ്മിറ്റിയുടെയും അബുദാബി തിരൂർ മണ്ഡലം കെഎംസിസി യുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യൻ ഇസ് ലാമിക്‌ സെന്‍ററിൽ നടന്ന അബുദാബി എഡിഷൻ 'ഗ്രീൻ എക്സ്പട്രിയറ്റ് സുമിത്ത്' മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്‍റ് പി.സൈതലവി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡന്‍റ് ടി.ഇ അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു . വി.ഹാരിസ് ഖിറാഅത്ത് നടത്തി.

മണ്ഡലം മുസ് ലിം യൂത്ത് ലീഗ് പ്രസിഡന്‍റ് പി.വി സമദ്,സെക്രട്ടറി എം.പി മജീദ്‌,വൈസ് പ്രസിഡന്‍റ് ടി.വി ജലീൽ മാസ്റ്റർ,അബുദാബി സ്റ്റേറ്റ് കെഎംസിസി സീനിയർ വൈസ് പ്രസിഡന്‍റ് കാളിയാടൻ അബ്ദുൽ അസിസ്,മണ്ഡലം കോർഡിനേഷൻ സെക്രട്ടറി സിദ്ധീഖ് കാലൊടി,വൈസ് പ്രസിഡന്‍റ് അഷ്‌റഫ്‌ കെ.കെ പ്രസംഗിച്ചു.സമ്പൂർണ സമ്മേളനത്തിന്‍റെ ബ്രോഷർ പ്രകാശനം കാളിയാടൻ അസീസിന് കോപ്പി നൽകി പി.സൈതലവി മാസ്റ്റർ നിർവഹിച്ചു.

യുഎഇ തിരൂർ മണ്ഡലം സെക്രട്ടറി സി.കെ ഹുസൈൻ സ്വാഗതവും മണ്ഡലം സെക്രട്ടറി പറമ്പാട്ട് നാസർ നന്ദിയും പറഞ്ഞു.സി.കെ സമീർ,ടി.പി കരീം,ആർ.എം.മുയ്തീൻ കുട്ടി ,സി.ബാവ നേതൃത്വം നൽകി.