യൂത്ത് ലീഗ് ഭാരവാഹികൾക്ക് സ്വീകരണം നൽകി
Monday, September 9, 2019 8:25 PM IST
അബുദാബി: ഗ്രീൻ എക്സ്പാട്രിയേറ്റ്സ് സുമിത്തിൽ പങ്കെടുക്കാൻ യു എ ഇ യിൽ എത്തിയ തിരൂർ മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ പി.വി. സമദ്, എം.പി. മജീദ്, ടി.വി. ജലീൽ വൈരങ്കോട് എന്നിവർക്ക്‌ അബുദാബി കെ എംസിസി തിരുനാവായ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.

കെ എം സി സി സീനിയർ വൈസ് പ്രസിഡന്‍റ് കളിയാടൻ അസീസ് ഉപഹാരം നൽകി.
സി.പി. നാസർ അധ്യക്ഷത വഹിച്ചു. സമദ് തൊട്ടി വളപ്പിൽ, കരീം ആലുക്കൽ, സമദ് കാദനങ്ങാടി, റഷീദ് നമ്പിയാംകുന്ന്‌ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്:ടി.വി. അബ്ദുൾ ജലീൽ