ആർ എസ് സി ആദരവ് സംഗമം സംഘടിപ്പിച്ചു
Monday, September 9, 2019 9:10 PM IST
മക്ക: ആർ എസ് സി ഹജ്ജ് വോളന്‍റിയർ കോറിന്‍റെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് സേവനത്തിനിറങ്ങിയ വോളന്‍റിയർമാരെ അനുമോദിക്കുന്നതിന് വേണ്ടി ആദരവ് സംഗമം സംഗമം സംഘടിപ്പിച്ചു .

സിത്തീൻ അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ആർഎസ് സി സൗദി നാഷണൽ വോളന്‍റിയർ ചീഫ് കോഓഡിനേറ്റർ റാഷിദ്‌ മാട്ടൂൽ സംഗമം ഉദ്ഘാടനം ചെയ്തു .മുഖ്യ രക്ഷാധികാരി ടി.എസ് ബദറുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റി ബ്ലഡ് ഡിപ്പാർട്ട്മെന്‍റ് പ്രതിനിധികളായ ഉസ്താദ് അൽ വലീദ് അൽ ഉസൈൽ ,ജംഷാദ് താമരശേരി എന്നിവർ മുഖ്യാതിഥികളായിരുന്നു .ചീഫ് കോഡിനേറ്റർ ഉസ്മാൻ കുറുകത്താണി ആദരവ് പ്രഭാഷണം നടത്തി.

വോളന്‍റിയർമാർക്ക് സർട്ടിഫിക്കറ്റും തെരെഞ്ഞടുത്ത വോളന്‍റിയർമാർക്ക് ഉപഹാരവും നൽകി.അസീസിയ വോളന്‍റിയർ ക്യാമ്പിൽ പ്രവർത്തിച്ച വോളന്‍റിയർമാരെ സംഗമത്തിൻ സ്നേഹോപഹാരം നൽകി ആദരിച്ചു .കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് ഡിപ്പാർട്ട്മെന്റിന് സംഗമത്തിൽ പ്രത്യേക ഉപഹാരം നൽകി .ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് സംഘാടനത്തിനു ആർ എസ് സി മക്ക ഘടകത്തിനുള്ള അവാർഡ് ബ്ലഡ്‌ ബാങ്ക് പ്രതിനിധികളിൽ നിന്നും നേതാക്കൾ ഏറ്റു വാങ്ങി .

മുൻ വർഷങ്ങളിൽ ആർ എസ് യുടെ നേത്രത്വത്തിൽമെഡിക്കൽ സിറ്റിയുമായി സഹകരിച്ചു ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു .ഈ വർഷവും ആർ എസ് സി നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് പ്രശംസനീയമാണെന്നും തുടർന്നും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അവാർഡ് നൽകി കൊണ്ട് ബ്ലഡ് ബാങ്ക് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. വോളന്‍റിയർമാർ അവരുടെ ഹജ്ജ് സേവന അനുഭവങ്ങൾ പങ്കുവച്ചു .

വലീദ് അൽ ഉസൈൽ ,ജംഷാദ് താമരശ്ശേരി .ഷാഫി ബാഖവി ,സൽമാൻ വെങ്ങളം .ശിഹാബ് കുറുകത്താണി എന്നിവർ പ്രസംഗിച്ചു .യാസിർ സഖാഫി ,അബ്ദുൽ ഗഫൂർ ,ഖയ്യൂം ഖാദിസിയ ,നാസർ തച്ചോമ്പൊയിൽ ,ഷബീർ ,മുഈനുദ്ദീൻ എന്നിവർ സംബന്ധിച്ചു മുസ്തഫ പട്ടാമ്പി സ്വാഗതവും ഇസ്ഹാഖ് ഫറോഖ് നന്ദിയും പറഞ്ഞു

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ