ഷഹീൻ പാറോക്കൊട്ടിലിനു സ്വീകരണം നൽകി
Friday, September 13, 2019 6:46 PM IST
ജിദ്ദ: 41മത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠ പാരായണ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ എത്തിയ ഷഹീൻ പാറോക്കൊട്ടിലിനു ഒ ഐ സി സി ജിദ്ദ - പാലക്കാട്‌ ജില്ല കമ്മിറ്റി സ്വീകരണം നൽകി.

ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു ഷഹീൻ. മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചത് വളരെ അഭിമാനമുണ്ടെന്നും അതോടപ്പം താൻ ജനിച്ചു വളർന്ന ജിദ്ദയിൽ ഇതിന്റെ പേരിൽ ഇത്തരം ഒരു സ്വീകരണ ചടങ്ങിൽ പങ്കെടുക്കാൻ അവസരമുണ്ടായതിൽ ഏറെ സ്വന്തോഷമുണ്ടെന്നും ഷഹീൻ പറഞ്ഞു. തനിക്കു പ്രോത്സാഹനം നൽകിയ മുഴുവൻ പേർക്കു നന്ദി രേഖപ്പെത്തുന്നതായും ഷഹീൻ സ്വീകരണത്തിനു മറുപടിയായി പറഞ്ഞു.

ഡൽഹിയിലെ ജാമിയ മില്ലായ യൂണിവേഴ്സിറ്റിയിൽ പി ജിക്ക് പഠിക്കുന്ന പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര സ്വദേശിയായ ഷഹീൻ പത്താം ക്ലസുവരെ ജിദ്ദയിലായിരുന്നു പഠിച്ചത്.

ജില്ല പ്രസിഡന്‍റ് കരീം മണ്ണാർക്കാട് അധ്യക്ഷത വഹിച്ച ചടങ്ങ് റീജണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീർ ഉദ്ഘാടനം ചെയ്തു. ഷഹീനെ ഗ്ലോബൽ കമ്മിറ്റി മെമ്പർ ചെമ്പൻ അബാസ് പൊന്നാട അണിയിക്കുകയും മുൻ റീജണൽ കമ്മിറ്റി പ്രസിഡന്‍റ് അബ്ദുൽ മജീദ് നഹ ഉപഹാരം സമർപ്പിക്കുകയും ചെയ്തു.

സി.എം. അഹമ്മദ്, അലി തേക്കുതോട്, നൗഷാദ് അടൂർ, ശ്രീജിത്‌ കണ്ണൂർ, സക്കീർ കണ്ണിയത്, ഇസ്മയിൽ കൂരിപ്പൊയിൽ, മുജീബ് മൂത്തേടത്, അക്ബർ കരുവള്ളി, സൈദ് അബാസ് ചെമ്പൻ, ജിദ്ദ ബഖാല കൂട്ടായ്മ പ്രസിഡന്‍റ് ജമാൽ കണ്ണിയൻ തുടങ്ങിയവർ പ്രസംഗിച്ചു. ജംഷീർ ബാബു മഠത്തൊടി സ്വാഗതവും ഷാഫി കുളങ്ങര നന്ദി പറഞ്ഞു. പ്രമുഖ മുസ്ലിം പണ്ഡിതാരുടെ ശൈയിൽ ഷഹീൻ ഖുര്ഹാന് പാരായണം നടത്തി.

റിപ്പോർട്ട്:കെ.ടി. മുസ്തഫ പെരുവള്ളൂർ
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ