ദോഹ ബ്യൂട്ടി സെന്‍ററിന്‍റെ ശാഖ ഹിലാല്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രവർത്തനം ആരംഭിച്ചു
Saturday, September 14, 2019 4:13 PM IST
ദോഹ: ഖത്തറിലെ പ്രമുഖ ബ്യൂട്ടി സെന്‍റര്‍ ശൃംഖലയായ ദോഹ ബ്യൂട്ടി സെന്‍ററിന്‍റെ 11-ാമത് ശാഖ ഹിലാല്‍ ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ചലചിത്ര താരം ഹണി റോസ് ഉദ്ഘാടനം നിർവഹിച്ചു.

അത്യാധുനിക സൗകര്യങ്ങളുള്ള ദോഹ ബ്യൂട്ടി സെന്‍ററിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖര്‍ സംബന്ധിച്ചു. പി.എ ഫിലിപ്പോസ്, ഡോ. ഷീല ഫിലിപ്പോസ്, അശ്വിനി ബാബു, ടീന തങ്കം ഫിലിപ്പോസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോർട്ട്: ജോജിൻ മാത്യു