വെൽഫെയർ കേരള കുവൈറ്റ് ഓണ കിറ്റുകൾ വിതരണം ചെയ്തു
Saturday, September 14, 2019 4:23 PM IST
കുവൈത്ത്: സന്തോഷത്തിന്‍റേയും സമാധാനത്തിന്‍റേയും സാഹോദര്യത്തിന്‍റേയും സന്ദേശമുയർത്തി വെൽഫെയർ കേരള കുവൈറ്റ് , ഫർവാനിയ മേഖല, പ്രദേശത്തെ നൂറിലധികം ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കും തുച്ഛ വരുമാനക്കാരായ കുടുംബങ്ങൾക്കും ഓണ കിറ്റുകൾ വിതരണം ചെയ്തു.

അരി, പരിപ്പ്, കടല, എണ്ണ, പഞ്ചസാര, പായസത്തിനുള്ള വിഭവങ്ങൾ എന്നിവ അടങ്ങിയതാണ് കിറ്റ്.

വെൽഫെയർ കേരള കുവൈറ്റ് കേന്ദ്ര പ്രസിഡന്‍റ് ഷൗക്കത്ത് വളാഞ്ചേരി വിതരണോദ്ഘാടനം ചെയ്തു. കേന്ദ്ര സെക്രട്ടറി സ്മിത സുരേന്ദ്രൻ, മേഖല പ്രസിഡന്‍റ് നയിം, സെക്രട്ടറി അഫ്താബ് ആലം, ട്രഷറർ സാജിദ് ടീം വെൽഫെയർ കൺവീനർമാരായ അബ്ദുൽ ജലീൽ , നാസർ, സമിതി അംഗങ്ങളായ ബിന്ദു , നജ്‌മുദ്ദിൻ, മുനീർ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ