ഓ​ണോ​ത്സ​വം - 2019 ഫ്ള​യ​ർ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, September 17, 2019 10:22 PM IST
കു​വൈ​ത്ത് സി​റ്റി : വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ ( വോ​യ്സ് കു​വൈ​ത്ത് ) വ​നി​താ​വേ​ദി​യു​ടെ​ " ഓ​ണോ​ത്സ​വം - 2019 ' ​ന്‍റെ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.

അ​ബാ​സി​യ സ​ക്സ​സ് ലൈ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് ഉ​ഷാ​ല​ക്ഷ്മി വ​നി​താ​വേ​ദി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ല​തി​ക ദി​ലീ​പ് കു​മാ​റി​ന് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത് . വോ​യ്സ് കു​വൈ​ത്ത് കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് ഷ​നി​ൽ വെ​ങ്ങ​ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​പ്റ്റം​ബ​ർ 27 ന് ​അ​ബാ​സി​യ പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് തു​ട​ങ്ങു​ന്ന ഓ​ണോ​ത്സ​വ​ത്തി​ൽ അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം, മ​ഹാ​ബ​ലി എ​ഴു​ന്ന​ള്ള​ത്ത്, പു​ലി​ക്ക​ളി, ഓ​ണ​പ്പാ​ട്ടു​ക​ൾ, തി​രു​വാ​തി​ര​ക്ക​ളി, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, വോ​യ്സ് കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, പൊ​ലി​ക നാ​ട​ൻ​പാ​ട്ട് കൂ​ട്ടം കു​വൈ​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന സീ​സ​ണ്‍ - 3 മേ​ലേ​രി തു​ട​ങ്ങി​യ വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നീ​ഷ് കൈ​ലാ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജോ​യ് ന​ന്ദ​നം ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ