ചി​ത്ര ര​ച​ന മ​ൽ​സ​രം
Wednesday, September 18, 2019 11:05 PM IST
കു​വൈ​ത്ത് സി​റ്റി : ക​ല(​ആ​ർ​ട്ട്) കു​വൈ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​തി​ന​ഞ്ചാ​മ​ത് ചി​ത്ര ര​ച​ന മ​ൽ​സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ’നി​റം 2019 ’ എ​ന്ന പേ​രി​ൽ ന​വം​ബ​ർ 15 നു ​ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ൽ വ​ച്ചു ന​ട​ത്തു​ന്ന മ​ൽ​സ​രം ഉ​ച്ച​ക്ക് ര​ണ്ടി​ന് ആ​രം​ഭി​ക്കും.

എ​ൽ​കെ​ജി മു​ത​ൽ ഒ​ന്നാം ക്ലാ​സ് വ​രെ​യും ര​ണ്ടാം ക്ലാ​സ് മു​ത​ൽ നാ​ലാം ക്ലാ​സ് വ​രെ​യും അ​ഞ്ചാം ക്ലാ​സ് മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ​യും ഒ​ന്പ​താം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​മു​ള്ള കു​ട്ടി​ക​ൾ​ക്ക് യ​ഥാ ക്ര​മം എ​ബി​സി​ഡി എ​ന്നി​ങ്ങ​നെ നാ​ലു വി​ഭാ​ഗ​മാ​യാ​ണു മ​ൽ​സ​രം. ഇ​തി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ 12 വ​രെ ഉ​ണ്ടാ​യി​രി​ക്കും.www.kalakuwait.net എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി ര​ജി​സ്ട്രേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​താ​ണ്.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ക​ല (ആ​ർ​ട്ട്) കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് വി.​പി., ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ശി​വ​കു​മാ​ർ, ട്ര​ഷ​റ​ർ കെ. ​ഹ​സ​ൻ കോ​യ, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജൈ​സ​ണ്‍ ജോ​സ​ഫ് , സ​മീ​ർ പി, ​സാം കു​ട്ടി, അ​ന്പി​ളി രാ​കേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97959072, 97219439,97219833

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ