യാത്രയയപ്പ് നൽകി
Saturday, October 5, 2019 6:07 PM IST
റിയാദ് : ഇരുപത്തൊന്പതു വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന കണ്ണൂര്‍ കുറ്റിക്കാട്‍ സ്വദേശിയും സുവൈദി യൂണിറ്റ് അംഗവുമായ കെ പി ആനന്ദകൃഷ്ണന് കേളി കലാ സാംസ്കാരിക വേദി ഊഷ്മളമായ യാത്രയയപ്പു നല്‍കി. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി കേളിയുടെ സജീവ പ്രവര്‍ത്തകനാണ് ആനന്ദകൃഷ്ണന്‍.

യൂണിറ്റ് പരിധിയില്‍ നൽകിയ യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് സത്യവാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീര്‍ സുൽത്താൻ സ്വാഗതവും ഏരിയ രക്ഷാധികാരി കൺവീനർ അലി കെ വി, ഏരിയ സെക്രട്ടറി മധു ബാലുശേരി, കേന്ദ്രകമ്മിറ്റി അംഗം ചന്ദ്രന്‍ തെരുവത്ത്, ഏരിയ പ്രസിഡന്‍റ് മധു എലത്തൂർ, കിഷോര്‍ ഇ നിസാം, ദിനകരൻ, പ്രസാദ്, മധുപട്ടാമ്പി, രാധാകൃഷ്ണൻ, അബ്ദുല്‍ ഹമീദ്, ഫൈസല്‍ എന്നിവര്‍ ആശംസകള്‍ നേർന്നു. യൂണിറ്റിന്‍റെ ഉപഹാരം സുധീര്‍ സുൽത്താനും സത്യവാനും ചേര്‍ന്നുനൽകി. യാത്രയയപ്പിന് ആനന്ദകൃഷ്ണൻ നന്ദി പറഞ്ഞു.