സ്തനാർബുദ ബോധവത്ക്കരണം : സഫാമക്കയുടെ ഇടപെടൽ മാതൃകാപരം
Saturday, October 5, 2019 8:24 PM IST
റിയാദ് : സാധാരണക്കാരായ വിദേശികൾക്കിടയിൽ സഫ മക്ക മെഡിക്കൽ ഗ്രൂപ്പ് നടത്തി വരുന്ന ആരോഗ്യ ബോധവൽകരണ ക്യാമ്പയിനുകളും മറ്റു ചികിത്സ സേവനങ്ങളും ആതുര സേവന രംഗത്തെ ശ്രദ്ധേയമായ ഇടപെടലുകളാണെന്ന് ഇന്ത്യൻ അംബസഡർ ഡോ.ഔസാഫ് സയിദിന്‍റെ പത്നി ഫർഹാ സയീദ്. സ്തനാർബുദ ബോധവൽകരണ പരിപാടിയുടെ ഭാഗമായി സഫ മക്ക സംഘടിപ്പിച്ച സിഗ്നേച്ചർ കാമ്പയിനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

വിദേശികൾ തിങ്ങി പാർക്കുന്ന ബത്ഹ പോലുള്ള സ്ഥലങ്ങളിൽ മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നത് കുറഞ്ഞ വരുമാനമുള്ളവർക്ക് വലിയ ആശ്വാസമേകും.വിവിധ ഭാഷകളിലുള്ള ഡോക്ടർമാരുടെ സേവനം വഴി രോഗികൾക്ക് ഡോക്ടർമാരോട് രോഗ വിവരങ്ങൾ കൃത്യമായി പങ്ക് വെക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നതെന്നും സാമൂഹ്യ നന്മ ലക്ഷ്യം വച്ച് സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും മാതൃകാപരമാണെന്നും അവർ കൂട്ടിച്ചേർത്തു.

കാന്പയിന്‍റെ ഭാഗമായി ഒരുക്കിയ പ്രദർശന ഹാളിന്‍റെ ഉദ്ഘാടനം ഫർഹാ സയിദ് നിർവഹിച്ചു. തുടർന്നു ചുമരിൽ പതിച്ച സ്റ്റിക്കറിൽ ബോധവത്കരണ സന്ദേശം എഴുതി ഒപ്പ് വെച്ച് വെച്ചു. ഡോ.ബുദൂർ അൽ ഹമൂദി പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്തു. ഡോ. മിനി ,ഡോ. രഹാന,ഡോ. ശബ്നം,ഡോ. റഹ്മ,ഡോ. ഫാത്തിമ, ഡോ. അമീറ അൽ ഉനൈസി, നഴ്സുമാരായ, ശരീഫ, നസീമ , ഗോപിക നിത്യ രാജ്, നീതു ജോസഫ് അനു വർഗീസ്, ബുഷ്റ, സുറുമി, അവയർനസ് ആൻഡ് പബ്ലിക് റിലേഷൻ അംഗങ്ങളായ ഫാത്തിമ അൽ ഹാരിഷ്, ലമ, അഹദ്, സാമിയ, ഹുദ, മിഷാഹിൽ, റിഫ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ