അബുദാബി മലയാളി സമാജം ആദ്യാക്ഷരം കുറിക്കല്‍ എട്ടിന്
Sunday, October 6, 2019 12:53 PM IST
അബുദാബി: പ്രവാസികളുടെ മക്കള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ഇത്തവണയും അബുദാബി മലയാളി സമാജം അവസരം ഒരുക്കുന്നു. ഒക്ടോബര്‍ എട്ടിന് രാവിലെ ആറു മുതല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും, കവിയും, ചലച്ചിത്രഗാന രചയിതാവും, മാധ്യമ പ്രവര്‍ത്തകനും, ടെലിവിഷന്‍ അവതാരകനുമായ പ്രഭാവര്‍മ്മയാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാനെത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റേഷനും സമാജം ഓഫീസുമായി ബന്ധപ്പെടുക. 02 5537600

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള