ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു
Tuesday, October 8, 2019 8:41 PM IST
ജിദ്ദ : മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിനടുത്ത അത്താണിക്കൽ നിവാസികളുടെ കൂട്ടായ്മയായ "ഹിദായത്തുൽ മുസ്‌ലിമീൻ സംഘം" തായിഫിലേക്കു ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു.

സംഘത്തിന്‍റെ പ്രവർത്തകർക്കിടയിൽ കൂടുതൽ അടുപ്പം വരുത്താനും പ്രവർത്തന മേഖല കൂടുതൽ കാര്യക്ഷമമാക്കാനും വേണ്ടിയാണ് യാത്ര സംഘടിപ്പിച്ചത്. യാത്രയിലുടനീളം അംഗങ്ങളുടെയും കൊച്ചു കുട്ടികളുടെയും വിവിധ പരിപാടികൾ നടന്നു.

ജാഫർ അത്താണിക്കൽ, യൂനുസ് കോഴിക്കോടൻ, മുസ്തഫ കുന്നത്തൂരാൻ, സലിം എൻ വി , ഫാസിൽ നെച്ചിയിൽ, ഫൈസൽ ടി വി , ഹനീഫ നമ്പത്, ഷംസുദ്ധീൻ, ഇക്ബാൽ മന്നത്തൊടി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

അൽവാഹ ടൂർസുമായി സഹകരിച്ചു നടത്തിയ യാത്രക്ക് കെ.ടി. മുസ്തഫ പെരുവള്ളൂർ, അജാസ് ഷാമിൽ കൊടുവള്ളി എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ