ഇറ്റാലിയന്‍ ഫെസ്റ്റ് ആരംഭിച്ചു
Thursday, October 10, 2019 8:23 PM IST
കുവൈത്ത് സിറ്റി: എഗൈല ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇറ്റാലിയന്‍ ഫെസ്റ്റ് ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ കുവൈത്തിലെ ഇറ്റാലിയൻ സ്ഥാനപതി കാര്‍ലോ ബാല്‍ഡോച്ചി ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റുകളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന മേളയിൽ ആയിരത്തിലധികം ഭക്ഷണവിഭവങ്ങളും ഭക്ഷ്യ ഉത്പന്നങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാക്കുമെന്നു ലുലു ഗ്രൂപ്പ് മാനേജ്മെന്‍റ് അറിയിച്ചു.

മേളയിൽ ഇറ്റലിയുടെ പ്രശസ്തമായ വിഭവങ്ങളുടെ രുചി നുകരുന്നതിനു സന്ദർശകർക്ക് അവസരമൊരുക്കിയിട്ടുണ്ട്. ക്രിസ്പൊ , ഡീസികോ , ഫോര്‍നോ ബോണോമി, ഗെച്ചെലെ, ലേ മോളെ, മിഡി ,പൊസി തുടങ്ങിയ ഇറ്റാലിയന്‍ ഉത്പന്നങ്ങള്‍ വിലകുറവില്‍ ലഭ്യമാണ്. ലുലു ഗ്രൂപ്പ് കുവൈത്ത് റീജണൽ ഡയറക്ടർ ഹാരിസ് , ലുലു മാനജ്മെന്‍റ് പ്രതിനിധികള്‍ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ