അനുശോചിച്ചു
Thursday, October 10, 2019 9:50 PM IST
ദോഹ : ടിജെഎസ്വി സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ആൻഡ് ഗാല്‍വനൈസിംഗ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാൻ അഡ്വ. സി.കെ. മേനോന്‍റെ നിര്യാണത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അനുശോചിച്ചു.

ദോഹയില്‍ നടന്ന അനുശോചന യോഗത്തില്‍ കമ്പനി വൈസ് ചെയര്‍മാന്‍ ആര്‍.ഒ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കെ.എം. അനില്‍, വി.കെ സലീം, ഡോ. അമാനുള്ളവടക്കാങ്ങര, കെ.എം.എസ് ഹമീദ്, മുഹ്‌സിന്‍ പി, ആര്‍.എസ് മെഹബുബ് എന്നിവർ സംസാരിച്ചു.