സി.ഹാഷിം സാഹിബ് സ്മാരക ജീവകാരുണ്യ അവാർഡ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഏറ്റുവാങ്ങി
Wednesday, October 16, 2019 4:49 PM IST
ജുബൈൽ: സൗദിയിലെ പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷററുമായിരുന്ന അന്തരിച്ച സി.ഹാഷിം സാഹിബിന്‍റെ നാമധേയത്തിൽ സൗദി ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പ്രഥമ സി.ഹാഷിം സാഹിബ് സ്മാരക ജീവകാരുണ്യ അവാർഡ് ഇ.ടി മുഹമ്മദ് ബഷീർ എംപി ഏറ്റുവാങ്ങി.

ദമാമിൽ നടന്ന ചടങ്ങിൽ ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി പ്രസിഡന്‍റ് മുഹമ്മദ് കുട്ടി കോഡൂർ അവാർഡ് കൈമാറി. 25001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

പ്രവാസികളുടെ പ്രശ്നങ്ങൾ സ്വന്തം വേദനയായി പരിഗണിച്ച് നിസ്വാർഥമായി സേവനരംഗത്ത് പതിറ്റാണ്ടുകളുടെ സൗമ്യ സാന്നിധ്യമായിരുന്ന ഹാഷിം സാഹിബിന്‍റെ പേരിലുള്ള അവാര്‍ഡ് ഉത്തരേന്ത്യയിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ നടത്തുന്ന ശ്രദ്ധേയമായ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും തിരുവനന്തപുരം റീജണൽ കാൻസർ സെന്‍റർ കേന്ദ്രീകരിച്ച് സിഎച്ച് സെന്‍റർ ചെയർമാൻ എന്നീ നിലയിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് ഇ റ്റി മുഹമ്മദ് ബഷീര്‍ എംപിയെ അര്‍ഹനാക്കിയത് .

തമിഴ്നാട് രാമനാഥപുരം എംപി നവാസ്ഖനി ,യൂത്ത് ലീഗ് നാഷണൽ ജനറൽസെക്രട്ടറി സി.കെ.സുബൈർ , യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് സാജിദ് നടുവണ്ണൂർ , കെഎംസിസി നേതാക്കളായ നാഷണൽ കമ്മറ്റി ഓഡിറ്റർ യു.എ.റഹീം ,ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി‌ ആലിക്കുട്ടി ഒളവട്ടൂർ ,ഓർഗനൈസിംഗ് സെക്രട്ടറി മാമുനിസാർ ,ദമാം സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് അസീസ് വയനാട് , ജനറൽസെക്രട്ടറി റഹുമാൻ കാര്യാട്ട് , കോഴിക്കോട് ജില്ലാപ്രസിഡന്റ് ,പി.ഹബീബ് ,ജെനറൽ സെക്രട്ടറി മഹ്‌മൂദ്‌ പുക്കാട്ട് , ട്രഷറർ ഫൈസൽ കൊടുമ,ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് എ.ആർ.സലാം ജനറൽ സെക്രട്ടറി റാഷിദ് പുത്തൻപുരയ്ക്കൽ ,ട്രഷറർ അജി ശാഹുൽ ,ഓർഗനൈസിംഗ് സെക്രട്ടറി മാലിക്ക് കാക്കാഴം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.