എട്ടാമത് കുവൈത്ത് വിദ്യാർഥി സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു
Wednesday, October 16, 2019 4:57 PM IST
കുവൈത്ത്: കേരള ഇസ് ലാഹി സെന്‍റർ എഡ്യൂക്കേഷൻ വിംഗിന്‍റെ നേതൃത്വത്തിൽ വർഷം തോറും സംഘടിപ്പിച്ചു വരുന്ന കുവൈത്ത് വിദ്യാർഥി സമ്മേളനം നവംബർ 8, 9 (വെള്ളി, ശനി) തീയതികളിൽ കുവൈത്ത് ഗ്രാൻഡ് മോസ്ക് ഓഡിറ്റോറിയത്തിൽ നടക്കും.

സമ്മേളനത്തിന്‍റെ വിജയത്തിനായി പി.എൻ അബ്ദുൽ ലത്തീഫ് മദനി ചെയർമാൻ , സി.പി അബുൽ അസീസ് വൈസ്ചെയർമാൻ , സുനാശ് ഷുക്കൂർ ജനറൽ കൺവീനർ , മഹബൂബ് കാപ്പാട് കൺവീനറു മായിട്ടുള്ള വിപുലമായ സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു .

വിവിധ വകുപ്പ് കമ്മിറ്റി ഭാരവാഹികളായി ഷഫീഖ് പി.പി , സക്കീർ കൊയിലാണ്ടി, അസ്‌ലം കാപ്പാട്ട്, സമീർ അലി , ശമീർ മദനി (പ്രോഗ്രാം) എൻ കെ അബ്ദുസലാം , അൻവർ ടി.പി , ഷാജു പൊന്നാനി , സജ്ജാദ് (പബ്ലിസിറ്റി ) ജലാൽ മൂസ, അബ്ദുൽ ജലീൽ തറയിൽ, ടി.എ. അൻസാർ (റജിസ്ട്രേഷൻ), മുഹമ്മദ് അസ്‌ലം , സഫറുദ്ദീൻ പി.പി, അബ്ദുൽ ലത്തീഫ് കാപ്പാട് (ഫുഡ്) ശബീർ നന്തി, മുഹമ്മദ് അഷ്റഫ് എകരൂൽ , അമീൻ (റിസപ്ഷൻ ) ഹാറൂൻ കാട്ടൂർ , അബ്ദുറസാഖ്, അബ്ദുൽ മജീദ് (വെനിയു) ഇംതിയാസ് മാഹി , സ്വാലിഹ് സുബൈർ, ബഷീർ (റിക്കാർഡിംഗ്) മുജീബ് കണ്ണൂർ, ഹബീബ് , മുഹമ്മദ് ബാവ , (സൗണ്ട്) കെ.സി. നജീബ്, അബ്ദുൽ അസീസ് നരക്കോട് , ജുനൈസ് ജഹറ, (മേഗസിൻ) , അബ്ദുൽ ലത്തീഫ് കെ.സി , സൈനുദ്ദീൻ ഫർവാനിയ, സിറാജ്, (ഫിനാൻസ്) നൗഷാദ് മൂവാറ്റുപുഴ , ജഅഫർ ലുലു, ശിയാസ് , ട്രാൻസ്പോർട്ടേഷൻ) അബ്ദുള്ള, ഡോ. യാസർ , ഡോ. മുഹമ്മദ്‌ അലി (മെസിക്കൽ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ