ഫോക്കസ് വാർഷികോത്സവ് നവംബർ 22 ന്
Wednesday, October 16, 2019 5:03 PM IST
കുവൈത്ത്: എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ "ഫോക്കസ് കുവൈറ്റി' ന്‍റെ പതിമൂന്നാമത് വാർഷികാഘോഷം നവംബർ 22നു (വെള്ളി) മൂന്നു മുതൽ അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

വാർഷികോത്സവ പോസ്റ്റർ പാലക്കാട് എംപി, ശ്രീകണ്ഠൻ ജനറൽ കൺവീനർ കെ.ഡി. ജോഷിക്കു നൽകി പ്രകാശനം ചെയ്തു. പ്രസിഡന്‍റ് സലിം രാജ്, വൈസ് പ്രസിഡന്‍റ് തമ്പി ലൂക്കോസ് ,ജോയിന്‍റ് സെക്രട്ടറി പ്രശോബ് ഫിലിപ്പ് ,ജോയിന്‍റ് ട്രഷറർ ഷാജു എം.ജോസ് ,പ്രോഗ്രാം കൺവീനർ രതീശൻ ,ഫിനാൻസ് കൺവീനർ ജോജി വി.അലക്സ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പത്താം തരത്തിൽ ഉന്നത വിജയം നേടിയ ഫോക്കസ് കുടുംബത്തിലെ കുട്ടികളെ ആദരിക്കുക , മുതിർന്ന ഫോക്കസിലെ അംഗങ്ങളെ ആദരിക്കുക ,കുവൈറ്റ് സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ നിന്നും ഒരു വ്യക്തിയെ ആദരിക്കുക എന്നിവയും ഇതിന്‍റെ ഭാഗമായിരിക്കും. അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും പ്രശസ്ത ടിവി സ്റ്റേജ് ആർട്ടിസ്റ്റ് സുധീർ ബാബു അവതരിപ്പിക്കുന്ന മിമിക്സ് , കുവൈറ്റ് മെലഡീസിന്‍റെ ഗാനമേളയും പരിപാടികളുടെ ഭാഗമായി അരങ്ങേറും.

റിപ്പോർട്ട്: സലിം കോട്ടയിൽ