സിഎച്ച് മുഹമ്മദ് കോയ സമഗ്ര സേവാ പുരസ്‌കാരം സി.കെ സുബൈറിനു സമ്മാനിച്ചു
Wednesday, October 16, 2019 6:08 PM IST
ദമാം : കിഴക്കൻ പ്രവിശ്യ കോഴിക്കോട് ജില്ലാ കെഎംസിസി "കോഴിക്കോടൻ ഫെസ്റ്റ്' സമാപന സംഗമവും സിഎച്ച് മുഹമ്മദ് കോയ സാഹിബ് അനുസ്മരണ സമ്മേളനവും നടത്തി.

ഒരു മാസക്കാലം നീണ്ടു നിന്ന കോഴിക്കോടന്‍ ഫെസ്റ്റ് കിഴക്കൻ പ്രവിശ്യയില്‍
നവ്യാനുഭവമായി.

ഉത്തരേന്ത്യന്‍ പിന്നാക്ക - ന്യൂനപക്ഷ സമുദായത്തിന്‍റെ അസ്തിത്വപരമായ വെല്ലുവിളികളെ അതിജീവിക്കാന്‍ അവരോട് തോള്‍ചേര്‍ന്ന് അധ്വാനിക്കുന്ന ,പൗരന്മാര്‍ക്ക് ജനാധിപത്യ ബോധമുണ്ടാക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങളില്‍ സജീവമായി ഇടപെടുന്ന മുസ് ലീം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന് സിഎച്ച് മുഹമ്മദ് കോയ സാഹിബ് സമഗ്ര സേവാ പുരസ്‌കാരം സമ്മാനിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എംപി പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിച്ചു.

മുഹമ്മദ് കുട്ടി കോഡൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാമനാഥപുരം എംപി നവാസ് ഗനി മുഖ്യാതിഥി ആയിരുന്നു. ഒ.പി. ഹബീബ് അധ്യക്ഷത വഹിച്ചു. ആലിക്കുട്ടി ഒളവട്ടൂർ ആശംസ നേര്‍ന്നു. ഇ ടി മുഹമ്മദ് ബഷീർ മുഖ്യഭാഷണം നടത്തി. ചടങ്ങിൽ ബിസിനസ് എക്സലൻസി അവാർഡ് ഫ്‌ളീറിയ എംഡി ടി.എം അഹമ്മദ് കോയക്ക് നൽകി ആദരിച്ചു .വെൽഫെയർ അവാർഡിന് മുഹമ്മദ് കുട്ടി മാതാപുഴക്കും മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള കാരുണ്യ പുരസ്‌കാരം ദമാം ടൗൺ കെഎംസിസി നടത്തുന്ന അദാലത്തിനു വേണ്ടി ഹമീദ് വടകരയും ഏറ്റു വാങ്ങി .മുസ് ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് സാജിദ് നടുവണ്ണൂർ സിഎച്ച് മുഹമ്മദ് കോയ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി .മഹമൂദ് പൂക്കാട് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ കൊടുമ നന്ദിയും പറഞ്ഞു.

നഗരിയിൽ സിഎച്ച് മുഹമ്മദ് കോയ സാഹിബിനെ പുനർ വായനക്ക് "സി എച്ചിന്‍റെ ലോകം' എന്ന പേരിൽ അണിയിച്ചൊരുക്കിയ വിവിധ പരിപാടിയില്‍ ചിത്ര പ്രദർശനം, സിഎച്ച് എഴുതിയ പുസ്തങ്ങൾ,സി എച്ചിനെ കുറിച്ച് എഴുതിയ പുസ്തകങ്ങൾ, കാരിക്കേച്ചറുകൾ,സി എച്ചിന്‍റെ പ്രഭാഷണങ്ങള്‍, സി എച്ച് ഫലിതങ്ങൾ, സി എച്ചിന്‍റെ മൊഴിമുത്തുകൾ, ഡോക്കുമെന്‍ററികൾ, തത്സമയ സി എച്ച് ചിത്ര രചന, സി എച്ച് അനുസ്മരണ പാട്ട് പുര തുടങ്ങിയവ ശ്രദ്ധേയമായി.

ഫെസ്റ്റിനു സമാപനം കുറിച്ച് കൊണ്ട് ഫൈസലിയയില്‍ നടന്ന പരിപാടി ഉച്ചയ്ക്ക് തീറ്റ മത്സരത്തോടെ ആരംഭിച്ചു .പ്രവിശ്യയിലെ മികച്ച ടീമുകളെ അണിനിരത്തി വിവിധ ജില്ലാ ടീമുകൾ തമ്മിൽ നടന്ന വടം വലി മത്സരം ഏറെ ജനപങ്കാളിത്തം നേടി .ഫൈനല്‍ മത്സരത്തിൽ ആതിഥേയരായ കോഴിക്കോടിനെ പരാജയപ്പെടുത്തി എറണാകുളം ജില്ലാ ജേതാക്കളായി.

കുടുംബിനികൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച സ്പെൽ ബി കോന്പറ്റീഷൻ ,സ്കയിൽ വിത്ത് ബോട്ടിൽ ,ഉമ്മയും കുട്ടിയും മനപ്പൊരുത്തം ,മധുരം മലയാളം ,സ്ട്രൗ വിത്ത് ഗ്രീൻ പീസ് തുടങ്ങി വളരെ വ്യത്യസ്തങ്ങളായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധ നേടി .

ഒക്ടോബർ നാലിന് ലുലു മാളുമായി സഹകരിച്ചു നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി .പരിപാടികൾക്കു റുഖിയ റഹ്മാൻ ,ഹാജറ സലിം ,സീനത്ത് അഷ്‌റഫ് ,ഷാലിമ നസീര്‍ എന്നിവർ നേതൃത്വം നൽകി. തുടർന്നു സിഎച്ച് അനുസമരണ ഗാനങ്ങൾ ,കുട്ടികളുടെ ഒപ്പന ,മുട്ടിപ്പാട്ട്,എന്നിവ അരങ്ങേറി .ഫെസ്റ്റിന് വേദിയായ സി ഹാഷിം സാഹിബ് നഗരിയിൽ മലബാറിന്റെ തനതായ രുചിപ്പെരുമ വിളിച്ചോതുന്ന വനിതാ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ വ്യത്യാസത്യങ്ങളായ രീതിയിൽ അണിയിച്ച ഫുഡ് ഫെസ്റ്റിവൽ നടന്നു .

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മാമുനിസാർ ,കൺവീനർ റഹ്മാൻ കാര്യാട് , സിദ്ധീഖ് പണ്ടികശാല , സലാം ഹാജി കുറ്റിക്കാട്ടൂര്‍, അമീര്‍ അലി കൊയിലാണ്ടി,നാസർ ചാലിയം ,കലാം മീഞ്ചന്ത ,ബഷീർ പയ്യോളി ഷിറാഫ് മൂലാട്, ഹബീബ് പൊയിൽ തൊടി ,നൗഷാദ് പറമ്പില്‍ ,ഫരീദ് ,,ഷറഫു കൊടുവള്ളി ,നൗഷാദ് കുന്നമംഗലം,സാലിദ് ഖാദര്‍ നന്തി എന്നിവർ കോഴിക്കോടന്‍ ഫെസ്റ്റിന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മാമുനിസാർ ,കൺവീനർ റഹ്മാൻ കാര്യാട് , സിദ്ധീഖ് പണ്ടികശാല , സലാം ഹാജി കുറ്റിക്കാട്ടൂര്‍, അമീര്‍ അലി കൊയിലാണ്ടി,നാസർ ചാലിയം ,കലാം മീഞ്ചന്ത ,ബഷീർ പയ്യോളി, ഷിറാഫ് മൂലാട്, ഹബീബ് പൊയിൽ തൊടി ,നൗഷാദ് പറമ്പില്‍, ഫരീദ്, ഷറഫു കൊടുവള്ളി ,നൗഷാദ് കുന്നമംഗലം, സാലിദ് ഖാദര്‍ നന്തി എന്നിവർ ഫെസ്റ്റിനു നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം