സിഐഎസ് കുവൈറ്റ് സെമിനാര്‍ സംഘടിപ്പിച്ചു
Saturday, October 19, 2019 4:24 PM IST
കുവൈത്ത് സിറ്റി : സെന്‍റർ ഫോർ ഇന്ത്യ സ്റ്റഡീസ് "രാഷ്ട്രനിർമാണത്തിൽ പ്രവാസി ഭാരതീയരുടെ പങ്ക്' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. സൽമിയയിലെ കല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിഐഎസ് പ്രസിഡന്‍റ് മഹാദേവ അയ്യർ ആമുഖ പ്രഭാഷണവും ഡോ. രാധാകൃഷ്ണ പണിക്കർ (കൺസൾട്ടന്‍റ് പൾമോണോളജിസ്റ്റ്, അൽ റഷീദ് അലർജി ഹോസ്പിറ്റൽ, കുവൈറ്റ്) അധ്യക്ഷതയും വഹിച്ചു. നീലേഷ് സോളങ്കി ( ഡാറ്റാ ആർക്കിടെക്റ്റ് യുകെ., സോഷ്യൽ വർക്കർ) മുഖ്യപ്രഭാഷണം നടത്തി.

ഭാരത്തിന്‍റെ കീർത്തി ലോകമെന്പാടും വ്യാപിപ്പിക്കുന്നതിൽ പ്രവാസി സമൂഹം നിർവഹിക്കുന്ന പങ്കിനെക്കുറിച്ചും താമസിക്കുന്ന രാജ്യത്തിനൊപ്പം ഭാരത്തിന്‍റെ സന്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ പ്രവാസികൾ നിർണായക പങ്ക് നിർവഹിക്കുന്നുണ്ടെന്നും നീലേഷ് സോളങ്കി പറഞ്ഞു. കുവൈത്തിലെ വിവിധ പ്രഫഷണലുകളുടെ സാന്നിധ്യവും മികച്ച അവതരണ രീതി കൊണ്ടും ശ്രദ്ദേയമായ ചടങ്ങിൽ സിഐഎസ് സാൽമിയ യൂണിറ്റ് പ്രസിഡന്‍റ് സതീഷ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ