ഇവാഞ്ചലിക്കൽ ചർച്ച് പിക്‌നിക് 25 ന്
Saturday, October 19, 2019 6:59 PM IST
കുവൈത്ത്: സെന്‍റ്  തോമസ് ഇവാഞ്ചലിക്കൽ ചർച്ച്‌  ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ വാർഷിക പിക്നിക് ഒക്‌ടോബർ 25 നു (വെള്ളി) രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞു 3 വരെ റവധ ഗാർഡനിൽ നടക്കും.

മാനസികവും ശാരീരികവും സർവോപരി ആത്മീക വളർച്ചക്കും ഉതകുന്ന കളികളും വിനോദങ്ങളും നിറഞ്ഞതായിരിക്കും ഈ വർഷത്തെ പിക്നിക് എന്ന്  സംഘാടകർ അറിയിച്ചു. 

വികാരി റവ. ജോൺ മാത്യു പിക്നിക് കൺവീനർമാരായ ആശിഷ് ടി മാത്യൂസ് , റനിൽ ടി മാത്യു, ജോജോ വി. കുര്യാക്കോസ്, ഇടവക കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ തയാറെടുപ്പുകൾ നടന്നുവരുന്നു. പരിപാടിയുടെ വിജയത്തിനായി ഇടവകാംഗങ്ങളുടെ സഹകരണം കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.