കെഇഎഫ് ഓണം ആഘോഷിച്ചു
Saturday, October 19, 2019 8:09 PM IST
കുവൈത്ത്‌ സിറ്റി :കുവൈത്തിലെ മലയാളി എൻജിനിയർ മാരുടെ സംഘടനയായ
കുവൈത്ത്‌ എൻജിനിയേഴ്‌സ് ഫോറത്തിന്‍റെ ( കെഇഎഫ്) നേതൃത്വത്തിൽ ഓണം ആഘോഷിച്ചു. ഒക്ടോബർ 18 ന് സബാഹിയയിലെ ഡെസേർട്ട് ബെൻക്യുട്ടെ ഹാളിൽ നടന്ന ഓണാഘോഷത്തിൽ കെ ഇ എഫ് മുൻ ജനറൽ കൺവീനർ അബ്രഹാം പി. ഐസക് സ്വാഗതം ആശംസിച്ചു. തുടർന്നു കെ ഇ എഫിലെ അംഗങ്ങളായ ഏഴു അലുംനി അസോസിയേഷനുകളുടെ പ്രതിനിധികൾ ഏഴു നിലവിളക്കുകൾ തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

കെ ഇ എഫ് ജനറൽ കൺവീനർ സഗീർ ഓണ സന്ദേശം നൽകി. തുടർന്നു കെ ഇ എഫ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കെ ഇ എഫ് മെമ്പർമാരും അവരുടെ കുടുംബാങ്ങങ്ങളുമായി ആയിരത്തിൽപരം പേർ പരിപാടിയിൽ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി "ഓണം 2019' സുവനീർ ശ്യാം മോഹൻ പുറത്തിറക്കി. ചടങ്ങിൽ കുവൈത്തിലെ യുവ വ്യവസായിയും കെ ഇ എഫ് മെമ്പറുമായ സുരേഷ് പിള്ളയെ പൊന്നാട അണിയിച്ചു ആദരിച്ചു .ആർട്സ് കമ്മിറ്റി കൺവീനർ ജസ്റ്റിൻ ജോസഫ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ