കല കുവൈറ്റ് ഒക്ടോബര്‍ അനുസ്മരണം ഒക്ടോബര്‍ 25ന്, ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യാതിഥി
Sunday, October 20, 2019 3:37 PM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഈ വര്‍ഷത്തെ ഒക്ടോബര്‍ അനുസ്മരണം ഒക്ടോബര്‍ 25 വെള്ളിയാഴ്ച വൈകിട്ട് 4.30 മണിക്ക് സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ (സീനിയര്‍) വച്ചു നടക്കും. ഒക്ടോബര്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ വയലാര്‍ രാമവര്‍മ്മ, ചെറുകാട്, കെ.എന്‍. എഴുത്തച്ഛന്‍, ജോസഫ് മുണ്ടശേരി എന്നിവരെ അനുസ്മരിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുന്‍ എംപിയും, മാധ്യമ പ്രവര്‍ത്തകനുമായ ഡോ:സെബാസ്റ്റ്യന്‍ പോള്‍ മുഖ്യ പ്രഭാഷണം നടത്തും.

പരിപാടിയോടനുബന്ധിച്ച് കല കുവൈറ്റ് പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്ന വിവിധ പരിപാടികള്‍ നടക്കും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 60798720, 67765810, 60315101 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട് : സലിം കോട്ടയില്‍