തൃശൂർ അസോസിയേഷൻ വാർഷികാഘോഷം
Monday, October 21, 2019 8:37 PM IST
അബാസിയ, കുവൈത്ത് :തൃശൂർ അസോസിയേഷൻ കുവൈത്ത്‌ പതിമൂന്നാമത്‌ വാർഷികാഘോഷം സംഘടിപ്പിക്കുന്നു. കേരളപിറവി ദിനമായ നവംബർ 1 നു (വെള്ളി) ഉച്ചകഴിഞ്ഞു 3 മുതൽ ഖാലിദിയ സബാഹ്‌ അൽ സാലെം തിയേറ്ററിൽ ആയിരിക്കും പരിപാടി.

ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ഗാന മേളയിൽ പിന്നണി ഗായകരായ വിധു പ്രതാപ്‌ , അൻ വർ സാദാത്ത്‌ , നയന നായർ ,സൗമ്യ റിന്‍റോ എന്നിവരും മികച്ച സംഗീത ഉപകരണ കലാകാരന്മാരായ രാജേഷ്‌ ചേർത്തല ,സുനിൽ കുമാർ , രജീഷ്‌ എന്നിവരും പങ്കെടുക്കും. അസോസിയേഷന്‍റെ നേതൃത്വത്തിൽ ഈ വർഷം ചികിൽസാ സഹായം , പെൻഷൻ , കുടുംബ ക്ഷേമ പദ്ധതികൾ ഉൾപ്പെടെ 15 ലക്ഷത്തോളം രൂപയുടെ സഹായം നൽകിയതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനു പുറമെ വിദ്യാ ധനം ,വിദ്യാ ജ്യോതി , സ്വപ്ന ഭവനം , കുടി നീർ മുതലായ മറ്റു നിരവധി ക്ഷേമ പദ്ധതികളും നടത്തി വരുന്നതായി സംഘാടകർ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ പ്രസിഡന്‍റ് മണിക്കുട്ടൻ എടക്കാട്ട്‌ , പ്രോഗ്രാം കൺവീനർ ജിഷ രാജീവ്‌ , ജനറൽ സെക്രട്ടറി സിബി പുതുശേരി , ട്രഷറർ ഗോപകുമാർ ,മീഡിയ കൺവീനർ സലേഷ്‌ പോൾ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ