കുവൈത്തിൽ പരുമല തിരുമേനിയുടെ ഓർമപെരുന്നാളും ഇടവക കൺവൻഷനും
Tuesday, November 5, 2019 9:03 PM IST
കുവൈത്ത്: പരുമല തിരുമേനിയുടെ 117-ാമത് ഓർമ്മ പെരുന്നാളും ഇടവക കൺവൻഷനും നവംബർ 5 മുതൽ 8 വരെ അഹമ്മദി സെന്‍റ് തോമസ് പഴയ പള്ളിയിൽ ആഘോഷിക്കുന്നു.

5 ന് (ചൊവ്വ) വൈകിട്ട് മംഗഫ് ബഥേൽ ചാപ്പലിൽ വച്ചും 6, 7 തീയതികളിൽ അഹമ്മദി സെന്‍റ് പോൾസ് ദേവാലയത്തിൽ വച്ചും ധ്യാനപ്രസംഗവും 8 നു രാവിലെ 5.30 മുതൽ അഹമ്മദി സെന്‍റ് പോൾസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും നേർച്ച വിളമ്പും ഉണ്ടായിരിക്കും.

പ്രശസ്ത പ്രഭാഷകനും ധ്യാനഗുരുവുമായ ഫാ. സക്കറിയ നൈനാൻ (സഖേർ അച്ചൻ) ധ്യാന പ്രസംഗം നയിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ