ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ഫര്‍വാനിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു
Wednesday, November 6, 2019 9:55 PM IST
ഫര്‍വാനിയ, കുവൈത്ത് : ലുലു ഗ്രൂപ്പിന്‍റെ രണ്ടാമത് റീറ്റെയ്ൽ ഔട്ട്ലെറ്റായ ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ഫര്‍വാനിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വിവിധ സര്‍ക്കാര്‍ പ്രതിനിധിനികള്‍, ലുലു എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി,ലുലു കുവൈത്ത് റീജണല്‍ മാനേജര്‍ ഹാരിസ് എന്നിവരും മറ്റു വിശിഷ്ടാതിഥികളും സംബന്ധിച്ചു.

വിവിധ രാജ്യക്കാരായ ഉപഭോക്താക്കൾക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയാണ് ഗ്രൂപ്പിന്‍റെ ലക്ഷ്യമെന്ന് ഗ്രൂപ്പ്‌ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസുഫലി പറഞ്ഞു. 1550 ചതുരശ്ര അടിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ളതാണ് ഖൈത്താൻ ലുലു എക്സ്പ്രസ് സ്റ്റോർ. ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ, ഇറച്ചി, മീൻ, പാൽ ഉത്പന്നങ്ങൾ, ബേക്കറി, റോസ്റ്ററി, മറ്റു ഭക്ഷ്യവസ്തുക്കൾ, ഗ്രോസറി, ഹെൽത്ത്, ബ്യൂട്ടി ഉൽപന്നങ്ങൾ എന്നിവ ഇവിടെ ആകർഷകമായ വിലയിൽ ലഭ്യമാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ