വൈവിദ്യമായി ജിദ്ദ ഒഐസിസി ശിശുദിന ആഘോഷം
Monday, November 18, 2019 6:49 PM IST
ജിദ്ദ.വൈവിദ്യമാര്‍ന്ന പരിപാടികളുമായി ഒഐസിസി സൗദി വെസ്റ്റേണ്‍ റീജ്ണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹിളാ വേദിയുടെ സഹകരണത്തോടെ ജവഹര്‍ ബാലജന വേദി ശിശു ദിനം ആഘോഷിച്ചു. ആഘോഷ പരിപാടികള്‍ ഒഐസിസി റീജ്ണല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീര്‍ ഉദ്ഘാടനം ചെയ്തു.

ശിശുദിന ആഘോഷത്തോട് അനുഭന്ദിച്ചു നടത്തിയ വീഡിയോ പ്രസന്‍റേഷന്‍ മത്സരത്തിലെ വിജയികളെ മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനും കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കോഓർഡിനേറ്ററുമായ മുഹമ്മദ്‌ ഇഖ്ബാല്‍ പോക്കുന്നു പ്രഖ്യാപിച്ചു. സീനിയര്‍ വിഭാഗത്തില്‍ അഞ്ചലി സലീഫ് ഒന്നാം സ്ഥാനവും ബസ്മ ബഷീറും റിഫാ ആരിഫും രണ്ടാം സ്ഥാനവും പങ്കിട്ടു.

ജൂണിയര്‍ വിഭാഗത്തില്‍ റനിയ മുഹമ്മദ്‌ ഒന്നാം സ്ഥാനവും മുഹമ്മദ്‌ സനൂഖ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി . നിവേദ്യ അനില്‍ കുമാര്‍ ജൂറിയുടെ പ്രത്യേക അഭിനന്ദനത്തിനു അര്‍ഹയായി. വിജയികള്‍ക്കുള്ള സമ്മാനദാനവും സര്‍ട്ടിഫിക്കറ്റും ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കോളത്തറ, റീജണല്‍ കമ്മിറ്റി സെക്രട്ടറിമാരായ സക്കീര്‍ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂര്‍ ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ അബ്ദുറഹിമാന്‍ അമ്പലപ്പള്ളി അലി തേക്കുതോട് , നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീന്‍ മണനാക്ക് മഹിള വേദി വര്‍ക്കിംഗ് പ്രസിഡന്‍റ് മൌഷ്മി ശരീഫ് എന്നിവര്‍ നിര്‍വഹിച്ചു

ഷാ ആലുവ , സല്‍മാന്‍ , മന്‍സൂര്‍ എടവണ്ണ, ഫിറോസ്‌ , ജവഹര്‍ ബാലജനവേദി അംഗങ്ങളായ നദ സഹീര്‍ , മന്‍ഹ ഫാത്തിമ , മുഹമ്മദ്‌ അസീം , അഫ്രീന്‍ സാക്കിര്‍ ,അജുവ ശിഹാബ് , മെഹരിന്‍ മുനീര്‍ , ഹസീഖ , അസിന്‍ , ഇശല്‍ മുഹമ്മദ്‌ , റഫാന്‍ സാക്കിര്‍, മുഹമ്മദ്‌ റയാന്‍ , ശദിന്‍ ഷബീര്‍ , സാദിഹ ഷിനു , സബിഹ ഷിനു, ഫൈഹ റഹീം, ഫിദ റഹീം, ഹാസിം അര്‍ഷാദ് , ദിന അഷ്‌റഫ്‌ , ദന അഷ്‌റഫ്‌,രജുല ആരിഫ്,റഫ ആരിഫ് , റന ആരിഫ്, ഒഐസിസി. മഹിളാ വേദി പ്രവര്‍ത്തകരായ മുംതാസ് അബ്ദു റഹിമാന്‍ , മൌഷ്മി ശരീഫ് ,ലാട്ലി തോമസ്‌, റംസീന സാക്കിര്‍, സമീന റഹീം , മുഫ്സില സിനു, ഹസവ അസ്ലം തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു

സാംസ്കാരിക സമ്മേളനത്തിനു ജവഹര്‍ ബാലജന വേദി അധ്യക്ഷ ബസമ പരുത്തിക്കുന്നന്‍ അധ്യക്ഷത വഹിച്ചു .റഫാന്‍ സാകിര്‍, അദ്നാന്‍ സഹീര്‍ , മുഹമ്മദ്‌ റയാന്‍ , അസ്ഗര്‍ അലി, നിവേദ്യ അനില്‍ കുമാര്‍ , നദീര്‍ നാസ് , മുഹമ്മദ്‌ യാസീന്‍ ശരീഫ് , സിബിത് അബ്ദുല്‍ ഗഫൂര്‍, സിബിത് അബ്ദുല്‍ ഗഫൂര്‍ ,ആരോണ്‍ , നദ സഹീര്‍ , ശാസിയ ശരീഫ് എന്നിവർ സംസാരിച്ചു. നബീല്‍ നൗഷാദ് സ്വാഗതവും മുഹമ്മദ്‌ സനൂഖ് നന്ദിയും പറഞ്ഞു.

വിവിധ പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കുള്ള സമ്മാന ദാനം ശുക്കൂര്‍ വക്കം , തോമസ്‌ വൈദ്യന്‍, അനില്‍ കുമാര്‍ പത്തനംതിട്ട, ശരീഫ് അറക്കല്‍ , അനില്‍ മുഹമ്മദ്‌ ബാബു,ശ്രീജിത്ത് കണ്ണൂര്‍, ലത്തീഫ് മക്രേരി , സഹീര്‍ മാഞ്ഞാലി, കരീം മണ്ണാർക്കാട്, സിറാജ് കൊച്ചിന്‍, ഹര്‍ഷദ്‌ ഏലൂര്‍,അഷ്‌റഫ്‌ വടക്കേക്കാട് , ഫസലുള്ള വെള്ളുവമ്പാലി, സിദ്ദീഖ് ചോക്കാട് , ഷിനോയ് കടലുണ്ടി , നിഷാദ് കോപ്പറമ്പില്‍, ഷിനു ജമാല്‍ , റഹീം അറക്കല്‍ ,ഷബീര്‍ ഷാനവാസ് എന്നിവര്‍ വിതരണം ചെയ്തു. ജവഹര്‍ ബാലജന വേദിയുടെ കണ്‍വീനര്‍ മുജീബ് മൂത്തേടവും കോഓര്‍ഡിനേറ്റര്‍ സക്കീര്‍ ചെമ്മണ്ണൂര്‍ എന്നിവര്‍ പ്രോഗ്രാം നിയന്ത്രിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ