ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി നെഹ്‌റു അനുസ്മരണ ചിത്ര പ്രദർശനം
Monday, November 18, 2019 7:18 PM IST
കുവൈത്ത്: ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്‍റെ ജന്മദിനത്തോടനുബന്ധിച്ചു "സ്നേഹപൂർവം ചാച്ചാജീ " എന്ന പേരിൽ നെഹ്റു അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

ഒ ഐ സി സി കുവൈറ്റ് പ്രസിഡന്‍റ് വർഗീസ് പുതുകുളങ്ങരയുടെ സാന്നിധ്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്‍റുമായ ക്രിസ്റ്റഫർ ഡാനിയേൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി കണ്ണൂർ ജില്ലാ വർക്കിംഗ് പ്രസിഡന്‍റ് മധു കുമാർ ,കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ലിപിൻ മുഴക്കുന്ന്, കണ്ണൂർ ജില്ലയുടെ രക്ഷാധികാരി ബിനു മാസ്റ്റർ, യൂത്ത് വിംഗ് വൈസ് പ്രസിഡന്‍റ് ഷോബിൻ സണ്ണി ,ബിജോയ് ജോസഫ് ,തോമസ് പണിക്കർ, ട്രഷറർ ബിജു എള്ളരഞ്ഞി തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ