കേളി യാത്രയയപ്പു നല്‍കി
Tuesday, November 19, 2019 8:18 PM IST
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ റോദ രക്ഷാധികാരി കണ്‍വീനര്‍ സലാവുദീന് റോദ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി. കേളി കേന്ദ കമ്മിറ്റി അംഗം, റോദ ഏരിയാ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുള്ള സലാവുദീന്‍, കൊല്ലം പുനലൂര്‍ ഉറികുന്ന്‍ നേതാജി നഗര്‍ സ്വദേശിയാണ്. കഴിഞ്ഞ 30 വര്‍ഷമായി റിയാദില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.

യാത്രയയപ്പു ചടങ്ങില്‍ റോദ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അബ്ദുള്‍ അസീസ് സ്വാഗതം ആശംസിച്ചു. കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കണ്‍വീനര്‍ കെ.പി.എം സാദിഖ്‌, കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സജീവന്‍ ചൊവ്വ, സതീഷ്‌ കുമാര്‍ , ഗോപിനാഥന്‍ വേങ്ങര, കേളി കേന്ദ്ര കമ്മിറ്റി അംഗമായ ബോബി മാത്യു, റോദ രക്ഷാധികാരി കമ്മിറ്റിയംഗങ്ങളായ ഗീവര്‍ഗീസ്, ബാബുരാജ്, ഷാജി, ഉല്ലാസന്‍, രാധാകൃഷ്ണന്‍, സതീഷ്‌ കുമാര്‍, ന്യൂസനയ്യ ഏരിയ പ്രസിഡന്‍റ് ഫൈസല്‍ മടവൂര്‍, റോദയിലേയും മറ്റു വിവിധ ഏരിയകളിലെയും അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം ദിലീപ് കുമാറും റോദ ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി അബ്ദുള്‍ അസീസും നസീം ഏരിയയുടെ ഉപഹാരം സജീവും ബിജി തോമസും നഹ്ദ, റോദ സെന്‍ട്രല്‍ എന്നീ യൂണിറ്റുകളുടെ ഉപഹാരം ഷഹീബ് ബാപ്പു, സജാദ് എന്നിവരും സമ്മാനിച്ചു. യാത്രയയപ്പിനു സലാവുദീന്‍ നന്ദി പറഞ്ഞു.