ചാക്കോ ജോർജ് കുട്ടിക്ക് യാത്രയപ്പു നൽകി
Tuesday, November 19, 2019 8:49 PM IST
കുവൈത്ത് : കോസ് (കുടശനാട് ഓവർസീസ് സൗഹൃദ സംഗമം) കുവൈറ്റ് ചാപ്റ്റർ സ്ഥാപക അധ്യക്ഷനും മുഖ്യരക്ഷാധികാരിയുമായ ചാക്കോ ജോർജുകുട്ടിക്കും കുടുംബത്തിനും യാത്രയയപ്പു നൽകി.

വാർഷികത്തോടനുബന്ധിച്ചു നടന്ന യാത്രയയപ്പു സമ്മേളനത്തിൽ കുവൈറ്റ് ചാപ്റ്റർ അധ്യക്ഷൻ സിനു മാത്യു അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോസ് ഒട്ടലിൽ, സെക്രട്ടറി അനൂപ്, ഡോ. ജേക്കബ് സാമുവൽ, ജിജി ജോർജ്, മാത്യു വർഗീസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്നു ജോർജ് കുട്ടിയും ഭാര്യ ആനി ജോർജും മറുപടി പ്രസംഗം നടത്തി.സംഘടനയുടെ ഉപഹാരം അധ്യക്ഷൻ ജോർജുകുട്ടിക്കും കുടുംബത്തിനും കൈമാറി.

റിപ്പോർട്ട്: സലിം കോട്ടയിൽ