കല കുവൈറ്റ് "മഴവില്ല് 2019' വിജയികളെ പ്രഖ്യാപിച്ചു
Wednesday, November 20, 2019 7:52 PM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച "മഴവില്ല് 2019' ചിത്ര രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

നവംബർ 8 ന് സാൽ‌മിയ അൽ-നജാത്ത് സ്കൂളിൽ നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്‍റുകൾ നേടി അബാസിയ ഭാവൻസ് സ്കൂൾ മഴവില്ല് 2019 ട്രോഫി കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ നന്ദകൃഷ്ണൻ മുകുന്ദൻ (ഭാവൻസ്, അബാസിയ), ജൂണിയർ വിഭാഗത്തിൽ റെയ്‌ന മേരി ജോൺ (ഭാവൻസ്), സബ് ജൂണിയർ വിഭാഗത്തിൽ മഗതി മഗേഷ് (ഇന്ത്യ ഇന്‍റർ‌നാഷണൽ സ്കൂൾ, മംഗഫ്), കിന്‍റർഗാർഡൻ വിഭാഗത്തിൽ മൻ‌ഹ മുഹമ്മദ് റിയാസ് (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, അമ്മാൻ) എന്നിവർ നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വ്യക്തിഗത വിജയികളായി.

സീനിയർ വിഭാഗത്തിൽ നേഹ ജിജു (ഗൾഫ് ഇന്ത്യൻ സ്കൂൾ, ഫഹാഹീൽ) രണ്ടാം സ്ഥാനവും കാവ്യ സന്ധ്യ ഹരി (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂണിയർ വിഭാഗത്തിൽ നിയ ജിജു (ഗൾഫ് ഇന്ത്യൻ സ്കൂൾ, ഫഹാഹീൽ), ലക്ഷ്മി നന്ദ മധുസൂദനൻ (ഭാവൻസ്, അബാസിയ) എന്നിവർ രണ്ടാം സ്ഥാനവും, ഫിദ ആൻസി (ഭാവൻസ്, അബ്ബാസിയ) മൂന്നാം സ്ഥാനവും നേടി. സബ് ജൂണിയർ വിഭാഗത്തിൽ ഇഷിത സിംഗ് (ഡിപി‌എസ്, അഹ്‌മദി) രണ്ടാം സ്ഥാനവും കാതറിൻ എൽ‌സ ഷിജു (ഡിപി‌എസ്, അഹ്‌മദി), വിഷ്ണു വിനയ് (ഡിപി‌എസ്, അഹ്‌മദി) എന്നിവർ മൂന്നാം സ്ഥാനവും നേടിയപ്പോൾ കിന്‍റർഗാർഡൻ വിഭാഗത്തിൽ റേച്ചൽ മസ്കരാനസ് (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ) രണ്ടാം സ്ഥാനവും ജാസ്മിൻ ജോൺ മാത്യു (ഭാവൻസ്, അബാസിയ), അർ‌ണവ് ഷൈജിത്ത് (ഭാവൻസ്, അബാസിയ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതുകൂടാതെ ഓരോ വിഭാഗങ്ങളിലെ പ്രോത്സാഹന സമ്മാനങ്ങളും ഇതിന്‍റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: കല കുവൈറ്റ് വെബ്‌സൈറ്റ് (www.kalakuwait.com) സന്ദർശിക്കുക.

റിപ്പോർട്ട്: സലിം കോട്ടയിൽ