വനിത സംരംഭകത്വ ശിൽപശാല
Wednesday, November 20, 2019 8:01 PM IST
കുവൈത്ത് സിറ്റി : വെൽഫെയർ കേരള കുവൈത്ത് ആറാം വാർഷികത്തോടനുബന്ധിച്ചു വനിതാ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. വനിതകൾ സ്വയം പര്യാപ്തത നേടേണ്ടതിന്‍റേയും സമയം ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്‍റേയും ആർജവത്തോടെ പൊതുരംഗത്ത് കടന്നുവരേണ്ടതിന്‍റേയും ആവശ്യകത ലക്ഷ്യം വച്ചുകൊണ്ടുള്ള പരിപാടി വനിതകൾക്ക് സംരംഭകത്വ മേഖലയിലേക്ക് കടന്നു വരാൻ പ്രചോദനമേകി .

ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല
കൂവൈത്തിലെ സന്നദ്ധ സേവന സംഘടനയായ എൻവിയുടെ റിലേഷൻഷിപ്പ് & ട്രയിനിംഗ് മാനേജർ അലനോർ ബർട്ടൻ ഉദ്ഘാടനം ചെയ്തു .

ഞാൻ ഒരു സംരംഭകയല്,ല കേരളത്തിൽ നിന്ന് കുവൈത്തിലെത്തി വിജയകരമായ സംരംഭങ്ങൾ നടത്തുന്ന നിരവധി വനിതകളെ ഇവിടെ കാണാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരളത്തിലെ വനിതകൾ വിദ്യാഭ്യാസം കൊണ്ടും ജോലിയിലെ ആത്മാർത്ഥത കൊണ്ടും ബുദ്ധിപരമായും മിടുക്കരാണ്. അതുകൊണ്ട് തന്നെയാണ് അവർ ഓരോ മേഖലയിലും വിജയം വരിക്കുന്നത് . വെൽഫെയർ കേരള പോലുള്ള സാമൂഹിക പ്രാധാന്യമുള്ള കൂട്ടായ്മയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു- അലനോർ പറഞ്ഞു .

ഈ മേഖലയിൽ സംരംഭകർ അനുഭവിക്കുന്ന പ്രയാസങ്ങളേയും അതിനെ എങ്ങനെ അതീജീവിക്കാം എന്നതിനെ കുറിച്ചു, *സാധാരണ നിലയിൽ നിന്നും സ്വയം പ്രയത്നങ്ങളിലൂടെ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉടമകളായിത്തീർന്ന സ്ത്രീകളുടെ ഉദാഹരണങ്ങളിലൂടെ* കേന്ദ്ര വൈസ്പ്രസിഡന്‍റ് ലായിക്ക് അഹമദ് സദസിനു ക്ലാസ് എടുത്തു.


വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര സെക്രട്ടറി സ്മിത അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സംരംഭകത്വ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായ ഷൽമി റിയാസ് & ഷഹീന ജസ്‌നി , ഗായത്രി, സുമയ്യ, നിസ, ഫാത്തിമ സഅദ് എന്നിവർ തങ്ങളുടെ അനുഭവങ്ങൾ സദസ്യരുമായി പങ്കുവച്ചു. കേന്ദ്ര വനിതാ ക്ഷേമ കൺവീനർ പി.ടി.പി. ആയിശ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ