കുവൈത്തിൽ ഡിസ്‌കവര്‍ അമേരിക്ക ഫെസ്റ്റിവലിനു തുടക്കം
Thursday, November 21, 2019 6:01 PM IST
കുവൈത്ത്‌ സിറ്റി : കുവൈത്തിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഡിസ്‌കവര്‍ അമേരിക്ക ഫെസ്റ്റിവലിനു തുടക്കം കുറിച്ചു. അല്‍ ഖുറൈന്‍ ശാഖയിൽ നടന്ന ചടങ്ങിനു കുവൈത്തിലെ യുഎസ് എംബസി ചാർജ് ഡി അഫ്ഫയേർസ് ലാറി എൽ മമ്മട്ട് ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജ്മെന്‍റ് പ്രതിനിധികളും ഉപഭോക്താക്കളും ചടങ്ങില്‍ സംബന്ധിച്ചു.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കൂടി 3500 ഓളം അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ട് . അമേരിക്കന്‍ പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടുന്ന വൈവിധ്യമാര്‍ന്ന ഗാനങ്ങളും നൃത്തങ്ങളും ചടങ്ങിന്‍റെ ഭാഗമായി അരങ്ങേറി.

കുവൈത്തിലെ എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശാഖകളിലും നവംബര്‍ 20 മുതല്‍ 26 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളിൽ അമേരിക്കയില്‍ നിന്നുള്ള ഉയര്‍ന്ന നിലവാരമുള്ള ഭക്ഷണവും മറ്റു ഉത്പന്നങ്ങളും പ്രത്യേക വിലയ്ക്ക് പ്രദര്‍ശിപ്പിക്കുമെന്ന് ലുലു അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ