പ്ര​ത്യാ​ശ​യു​ടെ വെ​ളി​ച്ചം വി​ത​റി കെഎം​സി​സി കാ​ന്പ​സ് കോ​ണ്‍​ഫ​റ​ൻ​സിന് സ​മാ​പനം
Saturday, December 7, 2019 9:27 PM IST
ദു​ബാ​യ്: ശാ​സ്ത്ര, സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ലും അ​ക്കാ​ദ​മി​ക, വ്യ​ക്തി​ത്വ വി​ക​സ​ന മേ​ഖ​ല​ക​ളി​ലും പു​തി​യ ആ​കാ​ശ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള പ്ര​ചോ​ദ​ന​മാ​യി ദു​ബാ​യ് കെഎം​സി​സി സം​ഘ​ടി​പ്പി​ച്ച ’ഇ​ൻ​സ്പെ​രി​യ’ കാ​ന്പ​സ് കോ​ണ്‍​ഫ​റ​ൻ​സ്.

യു​എ​ഇ​യി​ലെ വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് മി​സ്ബാ​ഹ് കീ​ഴ​രി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ, വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ത്ത പു​തി​യ കാ​ല​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ക​രു​ത്തു കാ​ട്ടു​ക​യാ​ണെ​ന്ന് മി​സ്ബാ​ഹ് പ​റ​ഞ്ഞു. ചെ​റി​യ ക്ലാ​സു​ക​ളി​ൽ നി​ന്നു​ത​ന്നെ പു​തി​യ വി​പ്ല​വ​കാ​രി​ക​ളും പ​രി​ഭാ​ഷ​ക​രും ശാ​സ്ത്ര​ജ്ഞ​രും പി​റ​വി കൊ​ള്ളു​ക​യാ​ണ്. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത കൂ​ടി ഒ​ത്തു​ചേ​ർ​ന്നാ​ൽ വ​രും ത​ല​മു​റ അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും മി​സ്ബാ​ഹ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഷാ​ർ​ജ ഇ​സ്ലാ​മി​ക് ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റും പ​രി​ശീ​ല​ക​നും ഷെ​യ്ഖ് ഹം​ദാ​ൻ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഡോ. ​സം​ഗീ​ത് ഇ​ബ്രാ​ഹിം ’അ​റി​വി​ന്‍റെ​യും മി​ക​വി​ന്‍റെ​യും ലോ​കം’ സെ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി. ബ്രി​ല്യ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ.​കെ ഹ​ർ​ഷാ​ദ്, ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ മോ​ഡ​ൽ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്ക​ടു​ത്ത മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​നി റി​ദ സ​ഹ​ർ മ​ഹ​മൂ​ദ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

ദു​ബാ​യ് കെ.​എം​സി​സി കാ​ന്പ​സ് വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഒ. ​മൊ​യ്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബാ​യ് ക​ഐം​സി​സി പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ വേ​ങ്ങ​ര, ട്ര​ഷ​റ​ർ പി.​കെ ഇ​സ്മാ​യി​ൽ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഹം​സ തൊ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​കെ ഇ​ബ്രാ​ഹിം, റ​ഈ​സ് ത​ല​ശേ​രി, എ​ൻ.​കെ ഇ​ബ്രാ​ഹിം, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, അ​ഷ്റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ,യൂ​സു​ഫ് മാ​സ്റ്റ​ർ, മ​ജീ​ദ് മ​ട​ക്കി​മ​ല, അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, സൈ​നു​ദ്ധീ​ൻ ചേ​ലേ​രി, ടി.​ആ​ർ ഹ​നീ​ഫ് കാ​ന്പ​സ് വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ മു​ബാ​റ​ക് അ​രീ​ക്കോ​ട​ൻ, അ​സീ​സ് കു​ന്നോ​ത്ത്, സി​ദ്ദീ​ഖ് കൊ​ടു​വ​ള്ളി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ലാം ക​ന്യ​പ്പാ​ടി സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ർ ഇ​സ്മാ​യി​ൽ നാ​ലാം​വാ​തു​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ