സ​മ​സ്ത ബ​ഹ​റി​ൻ റൈ​ഞ്ച് പ്ര​ച​ര​ണ സ​മ്മേ​ള​നം ശ്ര​ദ്ധേ​യ​മാ​യി
Monday, December 9, 2019 9:35 PM IST
മ​നാ​മ: ബ​ഹ്റൈ​നി​ലെ വി​വി​ധ മ​ദ്റ​സ​ക​ളി​ലെ ദ​ഫ് സം​ഘ​ത്തെ അ​ണി നി​ര​ത്തി സ​മ​സ്ത ബ​ഹ​റി​ൻ റൈ​ഞ്ച് ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ മ​നാ​മ പാ​ക്കി​സ്ഥാ​ൻ ക്ല​ബ്ബി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന പ്ര​ച​ര​ണം ശ്ര​ദ്ധേ​യ​മാ​യി.

ന്ധ​വി​ശ്വ​ശാ​ന്തി​ക്ക് മ​ത വി​ദ്യ​ന്ധ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഡി​സം. 27, 28, 29 തീ​യ​തി​ക​ളി​ൽ കൊ​ല്ലം ആ​ശ്ര​മ മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ 60ാം വാ​ർ​ഷി​ക​സ​മ്മേ​ള​ന പ്ര​ച​ര​ണാ​ർ​ഥ​മാ​ണ് ബ​ഹ​റി​നി​ൽ പ്ര​ച​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.

ബ​ഹ​റി​ൻ റൈ​ഞ്ച് പ​രി​ധി​യി​ലെ എ​ട്ട് മ​ദ്റ​സ​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി സം​ഘ​ങ്ങ​ളു​ടെ ദ​ഫ് പ്ര​ദ​ർ​ശ​ന​മാ​ണ് ന​ട​ന്ന​ത്. കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​വി​രു​ന്ന്, ബു​ർ​ദ്ദ മ​ജ്ലി​സ് എ​ന്നി​വ​യും ന​ട​ന്നു.
എ​സ്കെ എ​സ്എ​സ്എ​ഫ് ബ​ഹ​റി​ൻ വി​ഖാ​യ ടീം ​സ​മ്മേ​ള​ന വാ​ർ​ഷി​ക​ത്തെ ഓ​ർ​മ്മി​പ്പി​ച്ച് 60 എ​ന്ന സം​ഖ്യ തീ​ർ​ത്ത​തും എ​സ് ക​ഐ​സ്ബി​വി കു​രു​ന്നു​ക​ളു​ടെ 60 പ​താ​ക​ക​ൾ കൈ​യി​ലെ​ന്തി​യ ആ​വി​ഷ്കാ​ര​വും സ​മ്മേ​ള​ന​ത്തെ വ​ർ​ണാ​ഭ​മാ​ക്കി.

ച​ട​ങ്ങി​ൽ ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ പ്ര​സി​ഡ​ന്‍റ് ഹം​സ അ​ൻ​വ​രി മോ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ശീ​ദ് ഫൈ​സി കം​ബ്ല​ക്കാ​ട് അ​നു​സ്മ​ര​ണ പ്ര​സം​ഗ​വും, റ​ബീ​അ് ഫൈ​സി അ​ന്പ​ല​ക്ക​ട​വ് പ്ര​മേ​യ പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചു. സ​മാ​പ​ന പ്രാ​ർ​ഥ​ന​ക്ക് അ​ശ്റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര നേ​തൃ​ത്വം ന​ൽ​കി.

സ​മ​സ്ത പൊ​തു​പ​രീ​ക്ഷ​യി​ൽ അ​ഞ്ചാം ക്ലാ​സി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങി വി​ജ​യി​ച്ച മ​നാ​മ മ​ദ്റ​സാ വി​ദ്യാ​ർ​ഥി​ക​ളാ​യ നി​ദ ഫാ​തി​മ(​അ​ഞ്ചാം ക്ലാ​സ്), ഫാ​തി​മ അ​ർ​ശ​ദ് (ഏ​ഴാം ക്ലാ​സ്), ന​ജ ഫാ​തി​മ(​പ​ത്ത്), ഫാ​തി​മ ശാ​കി​റ( പ്ല​സ്ടു), എ​ന്നി​വ​ർ​ക്കു​ള്ള ഗോ​ൾ​ഡ് മെ​ഡ​ലു​ക​ളും സ​മ്മാ​നി​ച്ചു.

വി.​കെ കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി, എ​സ്.​എം അ​ബ്ദു​ൽ വാ​ഹി​ദ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള സ​മ​സ്ത ബ​ഹ​റി​ൻ കേ​ന്ദ്ര-​ഏ​രി​യാ നേ​താ​ക്ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ബ​ഹ​റി​ൻ റൈ​ഞ്ച് സെ​ക്ര​ട്ട​റി ശൗ​ക്ക​ത്ത് ഫൈ​സി വ​യ​നാ​ട് സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ ഹാ​ഷിം കോ​ക്ക​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.