ഫ്രണ്ട്സ് ഓഫ് ബഹറിൻ ഡിസ്കവർ ഇസ് ലാം മെഗാ മെഡിക്കൽ ക്യാമ്പ് 16 ന്
Friday, December 13, 2019 3:30 PM IST
മനാമ: ബഹറിൻ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ബഹറിനും ഡിസ്കവർ ഇസ് ലാമും ചേർന്ന് വർഷം തോറും നടത്തിപ്പോരുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 16 നു മനാമ അൽ ഹിലാൽ ഹോസ്പിറ്റലിൽ നടക്കും. രാവിലെ 8 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്യാന്പ്.

കിഡ്നി പ്രൊഫൈൽ , ലിവർ പ്രൊഫൈൽ, കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ എന്നീ ടെസ്റ്റുകളും പീഡിയാട്രിക്സ്, ഗൈനക്കോളജി, ഇഎൻടി , ഡെർമറ്റോളജി, ഒപ്താൽമോളജി, ഇന്‍റർനാഷണൽ മെഡിസിൻ, ഓർത്തോപീഡിക്സ്,യൂറോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

കുട്ടികൾക്ക് പ്രത്യേക പരിശോധനകളും കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യങ്ങളും ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 2000 പേര്‍ക്ക് മാത്രമായിരിക്കും ഇതിനുള്ള അവസരം താല്‍പരൃമുള്ളവര്‍ 36799019 /36221399 എന്ന നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.

മെഗാ മെഡിക്കൽ കാന്പിന്‍റെ വിജയത്തിനായി മനാമ ഡിസ്കവർ ഇസ്‌ലാമിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ഭാരവാഹികളായ എഫ്. എം. ഫൈസൽ, റീനാ രാജീവ്‌,രാജീവൻ ജെ, സതീഷ് കെ. ബി, മണിക്കുട്ടൻ, ഡിസ്കവർ ഇസ്ലാം പ്രതിനിധികൾ സയ്ദ് താഹിർ ബാഖവി, സയ്ദ് ഹനീഫ് , അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാൽ, എന്നിവർ പങ്കെടുത്തു .