ഇൻഡിഗോ മ​സ്ക​റ്റ് -കൊ​ച്ചി സർവീസ് പുനരാരംഭിക്കുന്നു
Thursday, January 9, 2020 2:27 AM IST
മ​സ്ക​റ്റ്: ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് മ​സ് ക​റ്റ് -കൊ​ച്ചി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ഫെ​ബ്രു​വ​രി പ​തി​നാ​റ് മു​ത​ൽ ദി​വ​സേ​ന കൊ​ച്ചി​യി​ൽനി​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം സ​ർ​വീ​സ്‌ ന​ട​ത്തും. ഫ്ലൈ​റ്റ്‌ ന​മ്പ​ർ 6 ഇ 1311 ​വി​മാ​നം രാ​ത്രി 11ന് ​കൊ​ച്ചി​യി​ൽനി​ന്നു പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം പു​ല​ർ​ച്ചെ 1.25 ന് ​മ​സ്ക​റ്റി​ലെ​ത്തും. കൊ​ച്ചി​യി​ലേ​ക്കു​ള്ള ഫ്ലൈ​റ്റ്‌ ന​മ്പ​ർ 6 ഇ 1312 ​വി​മാ​നം പു​ല​ർ​ച്ചെ 2.25 ന് ​പു​റ​പ്പെ​ട്ട് രാ​വി​ലെ 7.30 ന് ​കൊ​ച്ചി​യി​ലെ​ത്തും.

മാ​ർ​ച്ച് 29 മു​ത​ൽ തു​ട​ങ്ങു​ന്ന വേ​ന​ൽ​കാ​ല ഷെ​ഡ്യൂ​ളി​ൽ വി​മാ​ന സ​മ​യം യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ പ്ര​ദ​മാ​ണ്. കൊ​ച്ചി മ​സ്ക​റ്റ് വി​മാ​നം രാ​ത്രി 8.55 ന് ​പു​റ​പ്പെ​ട്ട് 10.55 ന് ​മ​സ്ക​റ്റി​ലെ​ത്തും. മ​സ്ക​റ്റി​ൽ നി​ന്നു​ള്ള വി​മാ​നം രാ​ത്രി 11.55 ന് ​പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം പു​ല​ർ​ച്ചെ 5.05 ന് ​കൊ​ച്ചി​യി​ൽ എ​ത്തും.

180 പേ​ർ​ക്ക് ക​യ​റാ​വു​ന്ന എ 320 ​എ​യ​ർ ബ​സാ​ണ് തു​ട​ക്ക​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ക. കൊ​ച്ചി​യി​ൽനി​ന്നും മ​സ്ക​റ്റി​ൽനി​ന്നും 30 കി​ലോ ചെ​ക്ക് ഇൻ ബാ​ഗേ​ജും 7 കി​ലോ ഹാ​ൻ​ഡ്‌ കാ​രി​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സൗ​ജ​ന്യ ബാ​ഗേ​ജ്. 44 റി​യാ​ലാ​ണ് മ​സ്ക​റ്റ് - കൊ​ച്ചി റൂ​ട്ടി​ലെ കു​റ​ഞ്ഞ യാ​ത്രാ നി​ര​ക്ക്. മ​ട​ക്ക യാ​ത്ര​യ​ട​ക്കം 100 ഒ​മാ​നി റി​യാ​ലി​ന് താ​ഴെ വ​രെ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കും.

നി​ല​വി​ൽ ഒ​മാ​ന്‍റെ ദേ​ശീ​യ വി​മാ​ന ക​മ്പ​നിയാ​യ ഒ​മാ​ൻ എ​യ​റും (ദി​വ​സേ​ന ര​ണ്ടു ഫ്ലൈ​റ്റു​ക​ൾ)​എ​യ​ർ ഇ​ന്ത്യാ എ​ക്സ്പ്ര​സും മാ​ത്ര​മാ​ണ് കൊ​ച്ചി​യി​ലേ​ക്കു മ​സ്ക​റ്റി​ൽനി​ന്നു നേ​രി​ട്ടു​ള്ള സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. വ്യോ​മ​യാ​ന ഗ​താ​ഗ​ത രം​ഗ​ത്തെ സ​ങ്കീ​ർ​ണ പ്ര​ശ്ന​ങ്ങ​ൾ ജെ​റ്റ്‌ എ​യ​ർ​വേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന ക​മ്പ​നി​ക​ളു​ടെ പി​ൻ​വ​ലി​യ​ലി​ന് കാ​ര​ണ​മാ​യി.

സേ​വ്യ​ർ കാ​വാ​ലം