ഡോ: സുകുമാര്‍ അഴിക്കോട് എട്ടാമത് അനുസ്മരണം
Sunday, January 26, 2020 3:44 PM IST
കുവൈറ്റ്: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്) അബ്ബാസിയ സോണലിന്റെ ആഭിമുഖ്യത്തില്‍ 2020 ഫെബ്രുവരി 7ന് സാഗരഗര്‍ജജനം ഡോ: സുകുമാര്‍ അഴീക്കോടിന്റെ 8 മത് ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് അബ്ബാസിയ ആര്‍ട്‌സ് സര്‍ക്കിള്‍ ഹാളില്‍ വിവിധ മല്‍സരങ്ങളും അനുസ്മരണവും സംഘടിപ്പിക്കുന്നു. കുവൈറ്റിലെ എല്ലാ മലയാളികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് മുതിര്‍ന്നവര്‍ക്കായി പ്രസംഗ മത്സരം , പ്രബന്ധ രചന മത്സരം എന്നിവയും കുട്ടികള്‍ക്കായി പ്രസംഗ മത്സരവും സംഘടിപ്പിക്കുന്നു.

കുട്ടികളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് മല്‍സരം. കുട്ടികള്‍ക്കുള്ള പ്രസംഗ വിഷയം ചുവടെ കൊടുക്കുന്നു വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും.

ഒന്നാം ക്ലാസ് വരെയുള്ള കുട്ടികള്‍ 'എന്റെ വീട്' (3 മിനിറ്റ്)
2-4 ക്ലാസ്സിലെ കുട്ടികള്‍ 'എന്റെ വിദ്യാലയം' (5 മിനിറ്റ്)
5-7 ക്ലാസ്സിലെ കുട്ടികള്‍ 'എന്റെ കേരളം' (5 മിനിറ്റ്)
8,9,10 ക്ലാസിലെ കുട്ടികള്‍ 'പരിസ്ഥിതി സംരക്ഷണം' (5 മിനുട്ട് )
11,12 ക്ലാസ്സിലെ കുട്ടികള്‍ 'ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ വര്‍ത്തമാന കാല പ്രസക്തി' (5 മിനിറ്റ്).

മാതൃഭാഷയോടും സംസ്‌ക്കാരതോടും ഉള്ള ആഭിമുഖ്യം വെളിവാക്കാന്‍ ഈ അവസരം എല്ലാ മലയാളികളും ഉപയോഗപ്പെടുത്തണമെന്നും തദവസരത്തില്‍ സന്നിഹിതരായി പരിപാടി വിജയിപ്പിക്കണമെന്നും അഭ്യര്‍ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്: 97261928, 97250708
E-mail: [email protected]

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍