പൽപക് ബാലസമിതി റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Monday, January 27, 2020 7:09 PM IST
ഇന്ത്യൻ റിപബ്ലിക് ദിനാഘോഷ ചടങ്ങുകൾ വീശിക്കുവാൻ പൽപക് ബാലസമിതയുടെ നേത്യത്വത്തിൽ ഇന്ത്യൻ എംബസിയിൽ ഒത്തുകൂടി

കുവൈത്ത്: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ വീക്ഷിക്കുവാൻ പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്‍റെ ബാലവിഭാഗം ആയ പൽപക് ബാലസമിതയുടെ നേത്യത്വത്തിൽ കുവൈറ്റിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 ൽ അധികം കുട്ടികൾ കുവൈറ്റ് ഇന്ത്യൻ എംബസിയിൽ ഒത്തുകൂടി.

പതാകഉയർത്തൽ ചടങ്ങും അതിനോടനുബദ്ധിച്ചുനടന്ന വിവിധ കലാവിരുന്നുകളും വലിയ കൗതകത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ വീശിച്ചത്. കൊടും തണപ്പിനെ അവഗണിച്ചും ദേശിയ പതാകകൾ കൈകളിലേന്തിയും എത്തിയ സംഘത്തിന് പൽപക് രക്ഷാധികാരി ഹരി മങ്കര നേത്യത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ