ചരിത്ര പഠനം പ്രാധാന്യത്തോടെ പ്രോത്സാഹിപ്പിക്കപ്പെടണം
Monday, January 27, 2020 8:48 PM IST
ജിദ്ദ: റിസാല സ്റ്റഡി സർക്കിൾ പതിനൊന്നാമത് എഡിഷൻ ജിദ്ദ സിറ്റി, നോർത്ത് സെൻട്രൽ സാഹിത്യോത്സവുകൾക്ക് പ്രൗഢ ഗംഭീര പരിസമാപ്തി. രണ്ട് സെൻട്രലുകളിലേയും പത്ത് കേന്ദ്രങ്ങളിലായി നടന്ന സെക്ടർ സാഹിത്യോത്സവ് പ്രതിഭകളാണ് 12 വേദികളിലായി നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത്.

മലയാളം, ഇംഗ്ലീഷ്, അറബി പ്രസംഗങ്ങൾ, മാപ്പിള പാട്ട്, കവിതാ പാരായണം, രചനാ മത്സരങ്ങൾ, സോഷ്യൽ ട്വീറ്റ്, ഹൈക്കു, കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങീ 106 ഇനങ്ങളിലായി കിഡ്സ്‌,പ്രൈമറി,ജൂണിയർ,സെക്കൻഡറി,സീനിയർ,ജനറൽ എന്നീ ആറു വിഭാഗങ്ങളിലായി നാനൂറിലധികം മത്സരാർഥികൾ മാറ്റുരച്ചു.

ജിദ്ദ സിറ്റി സെൻട്രലിൽ ഷറഫിയ സെക്ടർ ഒന്നാം സ്ഥാനവും മഹ്ജർ സെക്ടർ രണ്ടും ജാമിഅ സെക്ടർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ നോർത്ത് സെൻട്രലിൽ ബവാദി സെക്ടർ ഒന്നാം സ്ഥാനവും ഹിറ, അനാക്കിഷ് സെക്ടറുകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം കരസ്ഥാമാക്കി. ജിദ്ദ സിറ്റി സെൻട്രലിൽ കലാ പ്രതിഭയായി തൗസീഫ് അബ്ദുള്ളയെയും (മഹ്ജർ സെക്ടർ) സർഗ പ്രതിഭയായി ഷൈസ്ഥാ അഷ്റഫിനെയും (സുലൈമാനിയ സെക്ടർ) തിരഞ്ഞെടുത്തു. നോർത്ത് സെൻട്രലിൽ യഥാക്രമം മുഹമ്മദ് ഫായിസ് (ബവാദി സെക്ടർ), തബഷീറ ശിഹാബ് (സഫ സെക്ടർ) പ്രതിഭകളായി.

സാംസ്കാരിക സമ്മേളനത്തിൽ ജിദ്ദയിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക സംഘടനാ നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും വിദ്യാഭ്യാസ മാധ്യമ മേഖലയിലെ ഉന്നതരുടെയും സാന്നിധ്യം കൊണ്ട് പ്രൗഢമായി. എസ് വൈ.എസ് കേരള സ്റ്റേറ്റ് സെക്രട്ടറി എൻ.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർഎസ് സി സെൻട്രൽ രിസാല കൺവീനർ റഫീഖ് കൂട്ടായി കീ നോട്ട് അവതരിപ്പിച്ചു. യഹ്‌യ ഉസ്മാൻ അൽ-ബക്റി, വി.പി മുഹമ്മദലി ( ചെയർമാൻ ജിദ്ദ നാഷണൽ ഹോസ്പിറ്റൽ) അബൂബക്കർ അരിമ്പ്ര(KMCC), റഊഫ്(നവോദയ), കെ.ടി.എ മുനീർ(OICC), കബീർ കൊണ്ടോട്ടി(മീഡിയ ഫോറം), റഊഫ് പൂനൂർ (MD. MIS സ്‌കൂൾ), ഗഫൂർ വാഴക്കാട് എന്നിവർ സംസാരിച്ചു.സെൻട്രൽ ചെയർമാൻ താജുദ്ദീൻ നിസാമി അധ്യക്ഷം വഹിച്ച സംഗമത്തിൽ അശ്കർ ബവാദി സ്വാഗതവും ഉമൈർ വയനാട് നന്ദിയും പറഞ്ഞു.

സമാപന സമ്മേളനത്തിൽ സയിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, സയ്യിദ് ജഅഫർ തുറാബ് തങ്ങൾ പാണക്കാട്, അബ്ദുന്നാസർ അൻവരി, ബാവ ഹാജി കൂമണ്ണ, അബ്ദുൽ ഹമീദ് മുസ്‌ലിയാർ, മുഹ്‌സിൻ സഖാഫി തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു, വിജയികൾക്കുള്ള ട്രോഫികൾ അഷ്‌റഫ് കൊടിയത്തൂർ, ഖലീലുറഹ്മാൻ കൊളപ്പുറം എന്നിവർ സമ്മാനിച്ചു.

വിജയികൾ ഫെബ്രുവരി ഏഴിന് ജിദ്ദയിൽ നടക്കുന്ന സൗദി വെസ്റ്റ് നാഷണൽ സാഹിത്യോത്സവിൽ പങ്കെടുക്കും.