വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
Monday, January 27, 2020 10:25 PM IST
ജിദ്ദ: സൗജി അറേബ്യയിലെ ജിദ്ദയിൽ യാമ്പു ചെക്‌പോസ്റ്റിനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവു മരിച്ചു. നഖല്‍ ലോജിസ്റ്റിക്‌സില്‍ ജോലി ചെയ്യുന്ന കളമശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്കു സമീപം താമസിക്കുന്ന കളപ്പുരയ്ക്കല്‍ ഇസ്മയിലിന്‍റെ മകന്‍ ഹാഷിം ഇസ്മയില്‍ (26) ആണ് മരിച്ചത്.

ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ചെക്ക് പോസ്റ്റില്‍ മറ്റൊരു വാഹനത്തിനു പിന്നില്‍ ഇടിച്ചാണ് അപകടം. 11 മാസം മുന്‍പാണ് സൗദിയില്‍ ജോലിക്കെത്തിയത്. അവിവാഹിതനാണ്.

യാമ്പു ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇവിടെ മറവു ചെയ്യുന്നതിനുള്ള നടപടികളുടെ പൂര്‍ത്തീകരണത്തിന് കമ്പനി അധികൃതരും ജിദ്ദ ആലുവ കൂട്ടായ്മ അംഗങ്ങളും രംഗത്തുണ്ട്.

മാതാവ്: ജമീല. സഹോദരന്‍: റമീസ് ഇസ്മായില്‍.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ

റിപ്പോർട് : കെ ടി മുസ്തഫ പെരുവള്ളൂർ