കുവൈത്തിൽ മണ്ണിടിച്ചൽ, നാലു മരണം
Thursday, February 13, 2020 6:31 PM IST
കുവൈത്ത്‌ സിറ്റി : കുവൈത്തിൽ അൽ മുത്ത്‌ല ഭവന നിർമാണ പദ്ധതിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേർ ഇന്ത്യക്കാരും മറ്റൊരാൾ നേപ്പാളിയുമാണെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച വൈകുന്നേരമാണ് ദുരണമായ സംഭവം നടന്നത്. ശക്തമായ മണല്‍കാറ്റിനെ തുടര്‍ന്നായിരുന്നു മണ്ണിടിച്ചില്‍. അഗ്നിശമന രക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുവരികയാണ്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ്​ സൂചന.

സംഭവത്തെ പറ്റി അന്വേഷിക്കുവൻ അധികൃതർക്ക് സർക്കാർ നിർദേശം നൽകി. എല്ലാവിധ സജ്ജീകരണങ്ങളോടെയാണ് തിരച്ചില്‍ നടത്തുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ