അനിൽ പനച്ചൂരാനും കൊല്ലം അഭിജിത്തും റിയാദിൽ
Thursday, February 13, 2020 7:05 PM IST
റിയാദ്: നവോദയയുടെ പത്താം വാർഷികാഘോഷമായ ദശോത്സവം സീസൺ 2 ൽ പങ്കെടുക്കാൻ പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാനും പിന്നണി ഗായകൻ കൊല്ലം അഭിജിത്തും റിയാദിലെത്തി. ഇരുവരേയും എയർപോർട്ടിൽ നവോദയ ഭാരവാഹികളായ രവീന്ദ്രൻ, സുരേഷ് സോമൻ, ബാബുജി, വികമലാൽ, ശ്രീരാജ്, രതീഷ്, ജോജി എന്നിവർ ചേർന്നു സ്വീകരിച്ചു.

ഫെബ്രുവരി 14 നു (വെള്ളി) വൈകുന്നേരം 5 നു റിയാദ് എക്സിറ്റ് 18-ലെ നോഫാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ദശോത്സവം സാംസ്‌കാരിക സമ്മേളനം അനിൽ പനച്ചൂരാൻ ഉദ്ഘടനം ചെയ്യും. തുടർന്നു കൊല്ലം അഭിജിത്തിന്‍റെ നേതൃത്വത്തിലുള്ള ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.