മുഫസിര്‍ കരുവാട്ടിലിന് ടാലന്‍റിന്‍റെ ആദരം
Thursday, February 13, 2020 8:06 PM IST
ദോഹ: വിദ്യാകൗണ്‍സില്‍ സഹോദയ സംസ്ഥാന തലത്തില്‍ നടത്തിയ ടാലന്‍റ് സെര്‍ച്ച് എക്‌സാമിനേഷനില്‍ ഉന്നത വിജയം നേടിയ മുഫസിര്‍ കരുവാട്ടിലിനെ ടാലന്‍റ് പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്‍റ് അനുമോദിച്ചു.

സ്‌കൂള്‍ ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക്, എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ് എസ്.എം. അബ്ദുള്ള തുടങ്ങിയവര്‍ വീട്ടിലെത്തിയാണ് മുഫസിറിനെ അനുമോദിച്ചത്.

ടാലന്‍റ് പബ്ലിക് സ്‌കൂള്‍ അഞ്ചാം തരം വിദ്യാര്‍ഥയായ മുഫസിര്‍, കുഞ്ഞിമുഹമ്മദ് കരുവാട്ടിലിന്‍റെ മകനാണ്. ഫെബ്രുവരി 15 നു (ശനി) ഹിക്മ അവാര്‍ഡ് ദാന ചടങ്ങില്‍ മുഫസിറിനു പ്രത്യേകം സമ്മാനം നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.