ദുബായ്: ദുബായ് റോഡ് അറ്റകുറ്റപണികൾക്കായി ഭാഗികമായി അടച്ചിടാൻ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി തീരുമാനിച്ചു. ഫെബ്രുവരി 15ന് (ശനി) ഉച്ചയ്ക്ക് 12 മുതൽ 10 ദിവസത്തേയ്ക്കാണ് റോഡ് അടച്ചിടുന്നത്.
അൽഗാർബി സ്ട്രീറ്റിനു സമീപം കിംഗ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സയിദ് സ്ട്രീറ്റ് വരെയുള്ള വലതു വശത്തുകൂടിയുള്ള പാതയാണ് അടച്ചിടുന്നത്.ഇതു വഴിയുള്ള വാഹന ഗതാഗതം മറ്റു വഴികളിലൂടെ തിരിച്ചുവിടുമെന്നും ആർടിഎ യുടെ അറിയിപ്പിൽ പറയുന്നു.